|    Aug 22 Wed, 2018 4:36 am
FLASH NEWS

കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സസ്‌പെന്റ് ചെയ്തു

Published : 7th July 2018 | Posted By: kasim kzm

ആലപ്പുഴ: ചങ്ങനാശ്ശേരി കെഎസ്ടിപി റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിതകുമാരിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
ചെങ്ങന്നൂര്‍ എംഎല്‍എയുടെ പ്രദേശിക വികസന ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കുന്നതിന് ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരി റോഡിലൂടെ ഉച്ചയ്ക്ക് 12 നും ഒന്നിനുമിടയില്‍ പോകുന്നവഴിക്കാണ് 2200 ഓളം കുഴികളുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ. അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ റോഡ് ഓവര്‍ലേ ചെയ്തത്. കടുത്ത അഴിമതിയാണ് ഈ പ്രവര്‍ത്തിയില്‍ നടന്നിട്ടുള്ളത്. 2016 ലും 2017 ലും മന്ത്രി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇത്തവണ ഈ മാസം തന്നെ പലതവണ പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനാലാണ് നടപടി സ്വീകരിച്ചത്.
അറ്റകുറ്റപ്പണിയുടെ കാര്യത്തിനായി മന്ത്രിയുടെ ഓഫിസില്‍ നിന്നും പലതവണ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കുവാനോ തിരിച്ചു വിളിക്കുവാനോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അവസാന കാലത്തെ അഴിമതിയുടെ അവശിഷ്ഠമാണ് ആലപ്പുഴ-ചങ്ങനാശേരി റോഡിലെ ഈ പ്രവര്‍ത്തിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതോടൊപ്പം അറ്റക്കുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ സൂപ്രണ്ടിങ് എന്‍ജിനീയര്‍, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടുവാനും മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss