|    Sep 22 Fri, 2017 3:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎസ്ടിപിഎ സംസ്ഥാനസമ്മേളനം ഇന്നു തുടങ്ങും

Published : 30th August 2016 | Posted By: SMR

കൊച്ചി: കേരളാ എസ്ടി പ്രൊമോട്ടര്‍ ആന്റ് ഹെല്‍ത്ത് പ്രൊമോട്ടര്‍ അസോസിയേഷന്‍ രണ്ടാം സംസ്ഥാന സമ്മേളനവും ആദിവാസി മഹാസംഗമവും ഇന്നും നാളെയും കൊച്ചിയില്‍ നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് തൃശൂര്‍ അധ്യക്ഷത വഹിക്കും. സിനിമാതാരം സാജന്‍ പള്ളുരുത്തി മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന പഠനക്ലാസ് ജസ്റ്റിസ് കെ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. കെഎസ്ടിപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണന്‍ വയനാട് അധ്യക്ഷത വഹിക്കും. അഡ്വ. കെ നന്ദിനി ക്ലാസ് നയിക്കും. വൈകീട്ട് നടക്കുന്ന ഓണാഘോഷവും ആദിവാസി കലാമേളയും കൊട്ടും പാട്ടും സിനിമാ താരം കാവ്യാമാധവന്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് മാതൃകുല ആചാര്യന്‍ മഹാ ചണ്ടാല ബാബ പരാഭട്ടാരക വിവേകാനന്ദ നാഥാ പാപ തീര്‍ഥ പ്രഭാഷണം നടത്തും. കെഎസ്ടിപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് പട്ടണക്കാട് ആദിവാസി നയപ്രഖ്യാപനം നടത്തും. കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രി രാംദാസ് ബന്ധു അദ്‌വാലേ ഉദ്ഘാടനം ചെയ്യും. കെഎസ്പിടിഎ ഗോത്രോദയം സഹായസംഘം ഉദ്ഘാടനം സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക