|    Nov 16 Fri, 2018 7:26 am
FLASH NEWS

കെഎസ്എഫ്ഇയെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ് : പഞ്ചായത്ത് ജീവനക്കാരനും ഭാര്യയും അറസ്റ്റില്‍

Published : 7th November 2017 | Posted By: fsq

 

കൊല്ലം: വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി കെഎസ്എഫ്ഇ ശാഖയില്‍ നിന്ന് കോടികള്‍ തട്ടിയ സര്‍ക്കാര്‍ ജീവനക്കാരനും ഭാര്യയും അറസ്റ്റിലായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഓഫിസിലെ ക്ലാര്‍ക്ക് മങ്ങാട് ചാത്തിനാംകുളം ജെഎംജെ ഹൗസില്‍ കെന്‍സി ജോണും ഭാര്യ ഷിജിയുമാണ് പോലിസ് പിടിയിലായത്. കൊല്ലത്തുള്ള കെഎസ്എഫ്ഇയുടെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി തന്റെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ഓഫിസ് സീലും മേലധികാരിയുടെ ഒപ്പും വ്യാജമായി രേഖപ്പെടുത്തി വായ്പയെടുക്കുകയാണ് ഇയാളുടെ രീതി. ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം നാല് കേസുകളിലായി 45ലക്ഷം രൂപയാണ് ഇയാള്‍ തട്ടിപ്പുനടത്തിയത്.വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി കെഎസ്എഫ്ഇയുടെ പതിനഞ്ച് ശാഖകളില്‍ നിന്ന് കെന്‍സി വായ്പ എടുത്തിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജീവനക്കാരെന്ന വ്യാജേന സുഹൃത്തുകളുടെയും ബന്ധുക്കളുടെയും പേരിലാണ് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ഇതില്‍ ഓട്ടോറിക്ഷാ െ്രെഡവര്‍ അടക്കമുള്ളവരുണ്ട്. കെഎസ്എഫ്ഇ കുണ്ടറ രണ്ടാം ശാഖയില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഓഫിസില്‍ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേ രീതിയില്‍ കെഎസ്എഫ്ഇയുടെ മറ്റ് നാല് ശാഖകളിലും വ്യാജരേഖകള്‍ നല്‍കിയതായി തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി.ശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജീവനക്കാര്‍ വായ്പയെടുത്താല്‍ വകുപ്പ് മേധാവിയുടെ സാക്ഷ്യ പത്രത്തിനായി കെഎസ്എഫ്ഇ തപാലില്‍ കത്തയക്കാറുണ്ട്. എന്നാല്‍ ഓഫിസിലെ തപാല്‍ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന കെന്‍സി കത്തുകള്‍ വാങ്ങി അംഗീകരിച്ചതായി സ്വീലടിച്ച് തിരിച്ചയ്ക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ ഒരേ പേരില്‍ രണ്ട് സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതോടെയാണ് തപാല്‍ വഴി സാക്ഷ്യപത്രം സ്വീകരിച്ചതിനൊപ്പം ഫോണ്‍ മുഖേന കൂടി കുണ്ടറ കെഎസ്എഫ്ഇ ശാഖ സ്ഥിരീകരണത്തിന് ശ്രമിച്ചത്. ഇതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കെന്‍സിയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. തട്ടിപ്പ് പുറത്തായതോടെ എറണാകുളത്ത് ഒളിവില്‍ പോയ കെന്‍സി കഴിഞ്ഞ ദിവസം രാവിലെ ഭാര്യ പിടിയിലായതറിഞ്ഞ് ബൈക്കില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചതായി പോലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കൊല്ലം സിറ്റി പോലിസ് വഴി നീളെ വാഹന പരിശോധന ശക്തമാക്കി. ഇതിനിടെ ചവറയില്‍ വെച്ച് കൊല്ലം ഈസ്റ്റ് സിഐ എസ് മഞ്ചുലാല്‍ എസ്‌ഐ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കെന്‍സിയെ പിടികൂടി. മികച്ച കായിക താരമായിരുന്ന കെന്‍സി സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ജോലിയില്‍ പ്രവേശിച്ചത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതം നയിക്കാനാണ് ഉപയോഗിച്ചത്. ഇവര്‍ കുടുംബസമേതം മിക്കപ്പോഴും ഉല്ലാസ യാത്രകള്‍ പോകുമായിരുന്നു. ഷിജിയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ജീവനക്കാരി എന്ന വ്യാജേന വായ്പ എടുത്തിട്ടുണ്ട്. കൃത്രിമ മാര്‍ഗ്ഗത്തിലൂടെ വ്യാജ രേഖ ചമച്ചു കെന്‍സിന്‍ വായ്പ തരപ്പെടുത്തി നല്‍കിയ മറ്റ് അഞ്ച് പേരും കേസില്‍ പ്രതീകളാണ് ഇവര്‍ ഒളിവിലാണ്.സിറ്റി പോലിസ് കമ്മീഷണര്‍ അജിത ബീഗത്തിന്റെ നിര്‍ദ്ദേശപ്രകാരം എസിപിജോര്‍ജ്ജ് കോശി സിഐ എസ് മഞ്ചുലാല്‍, അബ്ദുള്‍ റഹുമാന്‍, ജിജു കുമാര്‍,സാജു എസ്. എഎസ്‌ഐ സുരേഷ്, പ്രകാശ് ചന്ദ്രന്‍, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss