|    May 24 Wed, 2017 11:06 pm
FLASH NEWS

കെഎസ്ഇബി സെക്ഷന്‍ ഓഫിസുകള്‍ ‘ഒരുമ നെറ്റി’ലേക്ക്

Published : 7th September 2016 | Posted By: SMR

ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒരുമയുടെ പെരുമയിലേക്ക്. സെക്ഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ‘ഒരുമനെറ്റ്’ സംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. തിരുവനന്തപുരം വൈദ്യുതി ഭവനില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക സെര്‍വര്‍ മുഖേനയാണ് സെക്ഷന്‍ ഓഫിസുകളെ ബന്ധിപ്പിക്കുന്നത്.  കേന്ദ്ര സര്‍ക്കാറിന്റെ ആര്‍എപിഡിആര്‍പി പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള സെക്ഷന്‍ ഓഫിസുകളെ ഒരുമനെറ്റിന്റെ പരിധിയില്‍ കൊണ്ടുവന്നിരുന്നു.
ഈ മാസം ഒന്നുമുതലാണ്  ഈരാറ്റുപേട്ട സെക്ഷന്‍ ഓഫിസ് ഈ പദ്ധതി പ്രകാരം ഒരുമനെറ്റ് സംവിധാനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തീക്കോയി, പിണ്ണാക്കനാട്, പൂഞ്ഞാല്‍ സെക്ഷന്‍ ഓഫിസുകളും ഒരുമനെറ്റിലാണ്. ഇത് വിജയകരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്വന്തം ചെലവില്‍ മറ്റ് സെക്ഷന്‍ ഓഫിസുകളുടെയും ഇ-നെറ്റ് വര്‍ക്കിങ്  കീഴില്‍ കൊണ്ടുവരുന്നത്. അടുത്തമാസത്തോടെ ജില്ലയിലെ മുഴുവന്‍ സെക്ഷന്‍ ഓഫ്ിസുകളും ഒരുമ നെറ്റ് വര്‍ക്കിന് കീഴിലാവുമെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് ഈ സംവിധാനം പൂര്‍ത്തിയാവുന്നതോടെ മുഴുവന്‍ സെക്ഷന്‍ ഓഫിസുകളിലെയും വിവരം അപ്പപ്പോള്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ ലഭ്യമാവുമെന്ന പ്രത്യേകതയാണ് ഇതിനുള്ളത്. ഇതുവഴി വിതരണ രംഗത്തുണ്ടാവുന്ന നഷ്ടം കണ്ടെത്തുന്നതിനും അത് കുറയ്ക്കുന്നതിനും സാധിക്കും.
ഇത് ബോര്‍ഡിനെ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷിക്കും. ഒരുമനെറ്റ് വര്‍ക്ക് നടപ്പിലാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബില്ല് അടയ്ക്കുന്നതിന് എല്ലാ സെക്ഷന്‍ ഓഫിസുകളിലും സൗകര്യമുണ്ടാവും. ഇത് സെക്ഷന്‍ ഓഫിസുകളില്‍ ചെന്ന് ബില്‍ തുക അടയ്ക്കണമെന്ന് നിര്‍ബന്ധമില്ല.  ഓണ്‍ലൈന്‍ സംവിധാനത്തില്‍ കെഎസ്ഇബി നടപ്പിലാക്കിയിരുന്നു. എങ്കിലും അത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ നെറ്റ്‌വര്‍ക്കുവഴി സാധിക്കും. എന്നാല്‍ കൃത്യസമയത്ത് ബില്‍ തുക അടക്കാതെവരുന്ന ഉപഭോക്താക്കള്‍ക്കായി ഇനി കാത്ത് നില്‍ക്കുന്ന പ്രശ്‌നമുണ്ടാവില്ല. ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന  വൈദ്യുതി വിഛേദിക്കല്‍ തിയ്യതി പണം അടയ്ക്കാത്തവരുടെ കണക്ഷന്‍ വിഛേദിച്ച് വിരങ്ങള്‍ അപ്പപ്പോള്‍ അപ് ലോഡ് ചെയ്യേണ്ടസ്ഥിതിയാണുള്ളത്.
അതുകൊണ്ടുതന്നെ സെക്ഷന്‍ ഓഫിസ് ജീവനക്കാര്‍ കൂടുതല്‍ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടാതിയിവരും. വൈദ്യുതി സംബന്ധിച്ച ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന പരാതികള്‍ രാത്രി 11.30 വരെ പ്രത്യേക കോള്‍ സെന്റര്‍ വഴി തിരുവനന്തപുരത്തേക്ക് അറിയിക്കാം. തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിര്‍ദ്ദിഷ്ട സമയത്തിനകം പരാതികള്‍ക്ക് പരിഹാരം ലഭ്യമാക്കാനുള്ള നടപടിയും ഇതിലുണ്ട്. ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നിവയുമായി സഹകരിച്ചാണ് ഒരുമ നെറ്റ് വര്‍ക്ക് സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ സെക്ഷന്‍ ഓഫിസുകളില്‍ ജനറല്‍ നെറ്റ് വര്‍ക്ക് തിരക്ക് ഒഴിവാക്കും. ഇന്റര്‍നെറ്റ്  ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും സാധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day