|    Apr 27 Fri, 2018 2:41 am
FLASH NEWS

കെഎസ്ഇബി സെക്യൂരിറ്റി ഡെപ്പോസിറ്റായി ഉപഭോക്താക്കളെ പിഴിയുന്നു

Published : 27th June 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം കൊണ്ട് നട്ടം തിരിയുന്ന ജനങ്ങളെ ഷോക്കടിപ്പിച്ചുകൊണ്ട് കെഎസ്ഇബിയും പിഴിയുന്നു.
പട്ടാമ്പി താലൂക്കിലെ 12 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലും 1000 മുതല്‍10,000 വരെയുള്ള സംഖ്യകളാണ് നടപ്പുമാസത്തെ ബില്ലിനോടപ്പം യാതൊരു മാനദണ്ഡവുംപാലിക്കാതെ 2015-16 സാമ്പത്തിക വര്‍ഷത്തെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍അടയ്ക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അധിക സംഖ്യ റഗുലര്‍ ബില്ലിനോടൊപ്പം അടച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയോ വൈദ്യുത ബന്ധംവിഛേദിക്കുകയോ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വൈദ്യുതി മീറ്റര്‍ അഴിച്ചുമാറ്റുമെന്നും കുടിശ്ശിക തുക വസൂലാക്കുന്നതിന് ആവശ്യമെങ്കില്‍ ജപ്തി നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നുള്ള ഭീഷണിയാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയിട്ടുള്ളത്.
അതെ സമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പട്ടാമ്പി താലൂക്കില്‍ വൈദ്യുതി മോഷണവും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ളസൗജന്യവൈദ്യുതി ഉപയോഗിച്ച് വ്യവസായികാവശ്യങ്ങള്‍ക്കുള്ള അതിശക്തമായ മോട്ടോര്‍പ്രവര്‍ത്തിക്കുന്നതും വ്യാപകമാണ്. ഇത് കാരണം ഏറ്റവുമധികംദുരിതമനുഭവിക്കുന്നത് സിംഗിള്‍ ഫേസില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുംചെറുകിട കര്‍ഷകരുമാണ്.
വാഷിങ് മെഷീന്‍,െ്രെഗന്റര്‍,മിക്‌സി, ചെറുകിട നാമമാത്രകര്‍ഷകരുടെ സിംഗിള്‍ ഫേസ് ജലസേചന മോട്ടോര്‍ പമ്പ് സെറ്റും ഉപയോഗിക്കാന്‍സാധിക്കാതെ വരുകയും തകരാറ് സംഭവിക്കുന്നതും പതിവാണ്.
ഇതിന് പുറമെയാണ് ബഹുനിലകെട്ടിട സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തുന്ന ബില്‍ഡിങ് കരാറുകാരും ഉടമകളും കൂടിഗാര്‍ഹിക ആവശ്യത്തിനും കാര്‍ഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതിയുംഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നു. ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസുകളില്‍ പലവട്ടംരേഖാമൂലവും നേരിട്ടും പരാതി കൊടുത്തിട്ടും അന്വേഷിക്കുകയോ നടപടിസ്വീകരിക്കുകയോ ചെയ്യാത്തത് കൊണ്ട് ദിവസം തോറും നിയമലംഘകരുടെ എണ്ണംവര്‍ധിപ്പിക്കുന്നു.
എന്നാല്‍ ആരെങ്കിലും നിയമവ്യവസ്ഥയെ മാനിച്ച് കണ്‍സ്ട്രക്ഷന്‍ കണക്ഷനെടുക്കുകയാണങ്കില്‍ വര്‍ഷങ്ങളായി അവരെ പിഴിയുകയാണ് കെഎസ്ഇബിഫിക്‌സ്ഡ് ചാര്‍ജ് 240 രൂപക്ക് പുറമെ എനര്‍ജി ചാര്‍ജായി യൂനിറ്റൊന്നിന് 6 രൂപ 40 പൈസ മുതല്‍ 15 രൂപ വരെ വസൂലാക്കുന്നതിന് പുറമെയാണ് എക്‌സ്ട്രാ സെക്ര്യൂരിറ്റി ഡിപ്പോസിറ്റെന്നപേരില്‍ വന്‍തുക വീണ്ടും പിഴിയുന്നത്. അതെ സമയംകുത്തക കോര്‍പ്പറേറ്റ് കമ്പനികള്‍ക്കെതിരെ ഇത്തരത്തിലുള്ള ഒരു കുടിശ്ശിക
അടച്ചുതീര്‍ക്കല്‍ നോട്ടീസോ മറ്റുള്ള കാര്യങ്ങളോ ഇല്ലെന്നതാണ് വസ്തുത.നിയമവിരുദ്ധരെ പ്രോല്‍സാഹിപ്പിക്കുകയും നിയമവിധേയരെ പീഡിപ്പിക്കുകയുംചെയ്യുന്ന കെഎസ്ഇബി നിലപാടിനെതിരെ ജനരോഷം ശക്തമാണ്.
ഉന്നത ഉദ്യോഗസ്ഥര്‍ഇടപെട്ട് പരിഹാരം കാണുന്നില്ലെങ്കില്‍ വിജിലന്‍സിന് പരാതികൊടുക്കാന്‍തയ്യാറെടുക്കുകയാണ് ഉപഭോക്താക്കള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss