|    Jul 19 Thu, 2018 3:27 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കെഎസ്ഇബി മസ്ദൂര്‍ : നിയമന ഉത്തരവ് നല്‍കി 9 മാസം പിന്നിട്ടിട്ടും നിയമനമില്ല; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂര്‍ (വര്‍ക്കര്‍) തസ്തികയില്‍ നിയമന ശുപാര്‍ശ ലഭിച്ച് ഒമ്പത് മാസം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്. ഈ മാസം 18ന് രാവിലെ ഒമ്പതു മുതല്‍ തിരുവനന്തപുരം വൈദ്യുതിഭവനുമുമ്പില്‍ ഏകദിന ഉപവാസം നടത്തുമെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപവാസസമരം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. 2013 ഡിസംബറില്‍ വന്ന റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് 2016 ഡിസംബര്‍ 30ന് 1010 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ നിന്ന് 466 പേര്‍ക്കു മാത്രമാണ് നിയമനം നല്‍കിയത്. നിയമനങ്ങള്‍ വൈകിയപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രി, കെഎസ്ഇബി ചെയര്‍മാന്‍, ചീഫ് എന്‍ജിനീയര്‍, പിഎസ്്‌സി ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഒഴിവുകള്‍ വരുന്നതനുസരിച്ച് നിയമനങ്ങള്‍ നടത്തുമെന്നായിരുന്നു ബോര്‍ഡില്‍ നിന്നു ലഭിച്ച മറുപടിയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് 1379 വിരമിക്കല്‍ ഒഴിവുകളും 33 സെക്്ഷന്‍ ഓഫിസുകളുമായി ബന്ധപ്പെട്ട് നിരവധി ഒഴിവുകളും ഉള്ളതായി വ്യക്തമാവുന്നു. ഈ ഒഴിവുകള്‍ പെറ്റി കോണ്‍ട്രാക്ടര്‍മാര്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. നിയമനം ഇനിയും വൈകുന്നപക്ഷം കുടുംബാംഗങ്ങളോടൊത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സലീം മലപ്പുറം, ജോസ് കൊല്ലം, ബിനു തിരുവനന്തപുരം സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss