|    Oct 21 Sat, 2017 6:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎസ്ഇബി ജീവനക്കാരുടെ സുരക്ഷ: ഹരജി നല്‍കി

Published : 7th October 2017 | Posted By: fsq

 

കൊച്ചി: വൈദ്യുതിത്തൂണിലും മറ്റും അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തൃശൂര്‍ സ്വദേശി പി ഡി ജോസഫാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കെഎസ്ഇബിയുമായി ബന്ധപ്പെട്ട് 189 അപകടങ്ങള്‍ നടന്നെന്നും 160 എണ്ണത്തില്‍ മരണം സംഭവിച്ചെന്നും ഹരജി പറയുന്നു. വൈദ്യുതി ലൈനുകളുടെയും തൂണുകളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേകം സേഫ്റ്റി സെല്‍ രൂപീകരിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കണം, തൂണില്‍ കയറാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നത് അവസാനിപ്പിക്കണം, സുരക്ഷാ നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക