|    Jan 17 Tue, 2017 3:25 am
FLASH NEWS

കെഎസ്ഇബി ഓഫിസില്‍ മോഷണം: 23 വര്‍ഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 4th April 2016 | Posted By: SMR

കുന്നംകുളം: കാണിപയ്യൂരില്‍ കെഎസ്ഇബി ഓഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയകേസിലെ പിടികിട്ടാപുള്ളിയായ പ്രതിയെ കുന്നംകുളം പൊലിസ് അറസ്റ്റ് ചെയ്തു. ആലുവ ചൂണ്ടല്‍വേലി സ്വദേശി പള്ളിപറമ്പില്‍ വീട്ടില്‍ സലീം(56) ആണ് പിടിയിലായത്. 1993 ലായിരുന്നു കേസിനാസ്പദമായ സംഭവം. കെഎസ്ഇബി ഓഫിസ് കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു.
അമ്പലപ്പുഴയിലും ഇയാള്‍ സമാനമായമോഷണം നടത്തിയതായി പൊലിസ് പറഞ്ഞു. ശേഷം 20 വര്‍ഷത്തോളം വിദേശത്തായിരുന്ന പ്രതി ആലുവയിലെ വീട്ടിലുണ്ടെന്ന് കുന്നംകുളം ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ എസ്‌ഐ ടി പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ല്‍ കോടതി പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സിവില്‍ പൊലിസ് ഓഫിസര്‍മാരായ സജീവന്‍,ഹാരിസ്, ശബരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക