|    Feb 22 Thu, 2018 12:36 am
FLASH NEWS
Home   >  Kerala   >  

കെഎസ്ഇബിക്ക് കുടിശിക പിരിഞ്ഞുകിട്ടാനുള്ളത് 2121.68 കോടി

Published : 16th May 2017 | Posted By: G.A.G

തിരുവനന്തപുരം: കെഎസ്ഇബിക്ക് 2121.68 കോടി കുടിശിക പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി എം എം മണി നിയമസഭയെ അറിയിച്ചു. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി 587.11 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ജല അതോറിറ്റി- 1008.05 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍- 255.22 കോടി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 5.35 കോടി, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ 26 കോടി, കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ 42.24 കോടി, ഇന്റര്‍ സ്‌റ്റേറ്റ് എനര്‍ജി 4.04 കോടി, ലൈസന്‍സികള്‍-  14.25 കോടി, സ്വയംഭരണ സ്ഥാപനങ്ങള്‍  മൂന്ന് കോടി, ഗാര്‍ഹിക ഉപഭോക്താക്കള്‍  68.81 കോടി എന്നിങ്ങനെയാണ് പരിഞ്ഞുകിട്ടാനുള്ളതെന്ന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. പലിശ കൂട്ടാതെയുള്ള തുകയാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss