|    Jul 18 Wed, 2018 2:33 am
FLASH NEWS
Home   >  Kerala   >  

കെഎസ്ആര്‍ടി ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു

Published : 19th September 2017 | Posted By: shadina sdna


തിരുവല്ല: അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ ടിപ്പറും കെ എസ് ആടി സി ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ ബസ് യാത്രികരായ നിരവധി പേര്‍ക്ക് നിസാര പരുക്ക്. പൊടിയാടി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. അമ്പലപ്പുഴയില്‍ നിന്നും തിരുവല്ലയിലേക്ക് വന്ന ജെന്റം ബസ്സും എതിര്‍ ദിശയില്‍ നിന്നും ലോഡ് കയറ്റിവന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ലോറി മറ്റൊരു വാഹനത്തെ മറികടക്കവേ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പുളിക്കീഴ് പോലീസ് കേസെടുത്തു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss