|    Dec 17 Mon, 2018 10:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി സര്‍വീസ് മുഴുവന്‍ ഡിജിറ്റല്‍ സംവിധാനത്തില്‍

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുഴുവന്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ നടത്തുമെന്ന് കോര്‍പറേഷന്‍ സിഇഒ ടോമിന്‍ ജെ തച്ചങ്കരി. നാളെ ഉച്ചയ്ക്ക് 12 മുതല്‍ മണ്ഡലകാല ചെയിന്‍ സര്‍വീസ് ആരംഭിക്കും. ഓണ്‍ലൈനായും നിലയ്ക്കലില്‍ 15 സെല്‍ഫ് കിയോസ്‌കുകളില്‍ നിന്നും 15 കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാവും. നിലയ്ക്കലില്‍ നിന്ന് രണ്ടുവശത്തേക്കുമുള്ള ടിക്കറ്റ് ഒന്നിച്ചാണ് ലഭിക്കുക.
എസി ബസ്സുകള്‍ക്ക് ഇരുഭാഗത്തേക്കുമായി 150 രൂപയും നോണ്‍ എസി ബസ്സുകള്‍ക്ക് 80 രൂപയുമാണ് നിരക്ക്. ഉല്‍സവകാലത്ത് അനുവദിച്ച 30 ശതമാനം നിരക്ക് ഉള്‍പ്പെടുത്തിയാണ് ഒരു ഭാഗത്തേക്കുള്ള നിരക്ക് നോണ്‍ എസി ബസ്സിന് 31 രൂപയില്‍ നിന്ന് 40 രൂപയാക്കുന്നത്. നേരത്തെ ഈ ആനുകൂല്യം കെഎസ്ആര്‍ടിസി ഉപയോഗിച്ചിരുന്നില്ല. ഇതുകൊണ്ടാണ് ഇതിനെ നിരക്ക് വര്‍ധനയായി പലരും അവതരിപ്പിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ ആറ് ഡിപ്പോകളില്‍ നിന്നായി പമ്പയിലേക്ക് നേരിട്ടുള്ള ബസ് സര്‍വീസിന് നിലവിലെ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും വിവിധ ഡിപ്പോകളിലേക്ക് സ്‌പെഷ്യല്‍ പമ്പ സര്‍വീസുകളായും ഓടുന്ന ബസ്സുകളില്‍ മാത്രമാണ് ഉല്‍സവകാല അധിക നിരക്ക് ഈടാക്കുകയുള്ളൂ. തിരുവനന്തപുരത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പത്മനാഭ സ്വാമി ക്ഷേത്രം, ശംഖുംമുഖം, കോവളം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന എസി ബസ് പാക്കേജ് 250 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ടെന്നും ടോമിന്‍ ജെ തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss