|    Oct 20 Sat, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെഎസ്ആര്‍ടിസി : സര്‍ക്കാര്‍ 1900 കോടി നല്‍കും

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ സര്‍ക്കാര്‍ 1900 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ തുക അടുത്ത രണ്ടു വര്‍ഷങ്ങളിലായി കൈമാറും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതടക്കം വിവിധ സാമൂഹിക ക്ഷേമപദ്ധതികള്‍ വഴി കെഎസ്ആര്‍ടിസിക്കുണ്ടായ സാമ്പത്തിക ബാധ്യതയ്ക്ക് നഷ്ടപരിഹാരമെന്ന നിലയിലാണ് പണം കൈമാറുക. 3200 കോടിയുടെ ബാധ്യത 20 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാന്‍ ബാങ്കുകളുമായി ധാരണയായി.  കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. വരുന്ന രണ്ടു വര്‍ഷം 1900 കോടി സര്‍ക്കാര്‍ മുടക്കും. വര്‍ഷംതോറും നഷ്ടപരിഹാരം 10 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss