|    May 23 Tue, 2017 2:18 pm
FLASH NEWS

കെഎസ്ആര്‍ടിസി റോഡിലെ അനധികൃത പാര്‍ക്കിങ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു

Published : 25th August 2016 | Posted By: SMR

ചാലക്കുടി: കെഎസ്ആര്‍ടിസി റോഡിലെ അനധികൃത പാര്‍ക്കിങ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. നവീകരിച്ച കെഎസ്ആര്‍ടിസി റോഡിലാണ് കാറുകളും ഇരുചക്രവാഹനങ്ങളും അനധികൃതമായി പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ദുസ്സഹകമായി മാറി. കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് എത്തുന്ന ബസ്സുകള്‍ക്ക് പോലും ഇവിടത്തെ പാര്‍ക്കിങ് ദുരിതമായി മാറിയിരിക്കുകയാണ്. റോഡില്‍ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ തുടര്‍ന്ന് പലപ്പോഴും ഇവിടെ ഗതാഗതം തടസ്സവും അനുഭവപ്പെടുന്നുണ്ട്.
ഈ റോഡിലുള്ള നവരത്‌ന ഹൈപര്‍മാര്‍ക്കറ്റ് അടക്കമുള്ള സ്ഥാപനത്തിലേക്ക് വരുന്നവരുടെ വാഹനങ്ങളും റോഡില്‍ അലക്ഷ്യമായാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ഈ റോഡിലൂടെയുള്ള സുഗമമായ ഗതാഗതത്തിന് തടസ്സമാവുകയാണ്. കഴിഞ്ഞ ആഴ്ച ഇവിടെ അലക്ഷ്യമായി കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് അരമണിക്കൂറോളം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. കാറുടമയെ വിളിച്ച് വരുത്തി വാഹനം മാറ്റിയിടിച്ചതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. കെഎസ്ആര്‍ടിസി —ബസ്സുകളില്‍ ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന ഉദ്യാഗാര്‍ഥികളും വിദ്യാര്‍ഥികളും ഇരുചക്രവാഹനങ്ങള്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്.
രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ വാഹനങ്ങള്‍ ഇവിടെ തടസ്സം സൃഷ്ടിച്ചാണ് കിടക്കുന്നത്. വൈകുന്നേരമാണ് വാഹനങ്ങള്‍ തിരികെ കൊണ്ടുപോകുന്നത്. ഇത്തരക്കാര്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് ഈ റോഡില്‍ ഭൂരിഭാഗവും. ഇതിന് പുറമെ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരും വാഹന പാര്‍ക്കിങ്ങിനായി ഈ റോഡാണ് ഉപയോഗിക്കുന്നത്. ബിഡി ദേവസ്സി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കോടി നാല്‍പത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെഎസ്ആര്‍ടിസി റോഡിലെ കയേറ്റങ്ങള്‍ ഒഴുപ്പിച്ച് റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. കോണ്‍ക്രീറ്റ് ടൈലുകള്‍ വിരിച്ച് റോഡ് വീതികൂട്ടിയെങ്കിലും ഇവിടത്തെ അനധികൃത പാര്‍ക്കിങ് മൂലം ഇപ്പോഴും ഈ റോഡില്‍ വന്‍ തോതിലുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. അനധികൃ പാര്‍ക്കിങ് ഒഴിവാക്കി ഇതുവഴിയുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day