|    Oct 16 Tue, 2018 2:23 am
FLASH NEWS

കെഎസ്ആര്‍ടിസി രാത്രികാല ട്രിപ്പുകള്‍ മുടക്കുന്നു

Published : 21st September 2017 | Posted By: fsq

 

പന്തളം: പത്തംതിട്ടയില്‍ നിന്നും മാവേലിക്കരയ്്ക്കുള്ള രാത്രികാല ട്രിപ്പുകള്‍ മുടക്കുന്നതായി പരാതി. ഇതില്‍                       യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന 19.40നുള്ള  സര്‍വീസും ഉള്‍പ്പെടും. ഇതോടെ പന്തളം, മാവേലിക്കര ഭാഗത്തേക്കുള്ള യാത്രക്കാര്‍ വീടണയുന്നതിന് അടൂരിലും ചെങ്ങന്നൂരിലും എത്തി യാത്ര തുടരാന്‍ നിര്‍ബന്ധിതമാവുന്നു. കെഎസ്ആര്‍ടിസി പത്തനംതിട്ട-പന്തളം-മാവേലിക്കര- ഹരിപ്പാട് റൂട്ടില്‍ ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചതോടെ വൈകീട്ട് ഏഴിന് ശേഷം ഈ റൂട്ടിലുള്ള സര്‍വീസുകള്‍ ഏറെയും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ പത്തനംതിട്ടയില്‍ അവസാനിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പുലര്‍ച്ചെയും മാവേലിക്കര-പന്തളം-പത്തനംതിട്ട റൂട്ടില്‍ കെഎസ്ആര്‍ടിസിയെ ആശ്രയിക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതമാവുന്നു. എന്നാല്‍ യാത്രക്കാരുടെ ദുരിതം മനസ്സിലാക്കി സര്‍വീസുകള്‍ ഓപറേറ്റ് ചെയ്യുന്നതില്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നില്ല. ഇതാണ് ആക്ഷേപങ്ങള്‍ക്ക് കാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss