|    May 24 Wed, 2017 11:25 pm
FLASH NEWS

കെഎസ്ആര്‍ടിസി: മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്നും കൂട്ട സ്ഥലം മാറ്റം

Published : 6th March 2016 | Posted By: SMR

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മൂവാറ്റുപുഴ ഡിപ്പോയില്‍നിന്നും ഡ്രൈവര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍വന്ന വെള്ളിയാഴ്ച വൈകീട്ടാണ് എഴുപത്തിയഞ്ച് ഡ്രൈവര്‍മാരെ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റിയ ഡ്രൈവര്‍മാര്‍ക്ക് പകരം നിയമനം നടത്താത്തത് മൂവാറ്റുപുഴയില്‍നിന്നുള്ള സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുകയാണ്. 265 ഡ്രൈവര്‍മാരാണ് മൂവാറ്റുപുഴ ഡിപ്പോയിലുള്ളത്. ദിവസവും 70 സര്‍വീസുകളാണ് ഇവിടെനിന്ന് ഓപറേറ്റ് ചെയ്യുന്നത്. ജില്ലയില്‍തന്നെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ നിരവധി ഒഴിവുകളുള്ളപ്പോഴാണ് തങ്ങളെ കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കു മാറ്റിയതെന്നാണ് അവരുടെ പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day