|    Aug 19 Sun, 2018 1:44 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി: മിനിമം ബോണസ് 7000 രൂപയാക്കണം- തമ്പാനൂര്‍ രവി

Published : 10th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മിനിമം ബോണസ് 7000 രൂപയും ഓണം അഡ്വാന്‍സ് 15,000 രൂപയും അനുവദിക്കണമെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. നിലവിലെ ബോണസ് നിയമപ്രകാരം നഷ്ടത്തില്‍ നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലുള്‍പ്പെടെ മിനിമം ബോണസായി നല്‍കേണ്ടത് 7000 രൂപയാണ്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് മിനിമം ബോണസായി അനുവദിച്ചത് 3500 രൂപ മാത്രമാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും മിനിമം ബോണസായി 7000 രൂപ നല്‍കുമ്പോഴും ബോണസ് നിയമപരിധിയില്‍ വരാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ അനുവദിക്കുമ്പോഴും കെഎസ്ആര്‍ടിസി ജീവനക്കാരോടു മാത്രം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്് മുഖ്യമന്ത്രി, തൊഴില്‍മന്ത്രി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss