|    Sep 23 Sat, 2017 4:33 pm
FLASH NEWS

കെഎസ്ആര്‍ടിസി മലയോര ഫാസ്റ്റ് സര്‍വീസുകള്‍ ഇന്നു തുടങ്ങും

Published : 27th May 2016 | Posted By: SMR

പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്ന് മലയോര മേഖലയുമായി ബന്ധിപ്പിച്ച് കൊല്ലം, വൈറ്റില എന്നിവിടങ്ങളിലേക്കുള്ള പുതിയ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. മുണ്ടക്കയം, കോരുത്തോട് മേഖലകളുമായി ബന്ധിപ്പിച്ചാണ് രണ്ട് സര്‍വീസുകളും ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം സര്‍വീസ് പുലര്‍ച്ചെ 3.30നും വൈറ്റില 9.10നും പാലയില്‍നിന്ന് പുറപ്പെടും.
പാലായില്‍ നിന്ന് പുലര്‍ച്ചെ 3.30ന് പുറപ്പെട്ട് പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വഴി 5.10ന് കോരുത്തോട് എത്തുന്ന കൊല്ലം സര്‍വീസ് 5.25ന് കോരുത്തോട് നിന്ന് തിരിച്ച് കാഞ്ഞിരപ്പള്ളയില്‍ എത്തി എരുമേലി, റാന്നി, പത്തനംതിട്ട, അടൂര്‍, കുണ്ടറ വഴി 10.25ന് കൊല്ലത്ത് എത്തും.
രണ്ടിന് കൊല്ലത്തു നിന്ന് തിരിക്കുന്ന സര്‍വീസ് 6.40ന് കോരുത്തോട്ടില്‍ എത്തി ഏഴിന് പാലായിലേക്ക് തിരിക്കും. രാത്രി 8.30ന് സര്‍വീസ് പാലായില്‍ അവസാനിക്കും. മുണ്ടക്കയം, ഇളങ്കാട് മേഖലകളുമായി ബന്ധിപ്പിച്ചാണ് വൈറ്റില സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചിന് പാലയില്‍നിന്ന് പുറപ്പെടുന്ന ബസ് ഈരാറ്റുപേട്ടവഴി ഇളങ്കാട് എത്തി തിരികെ 7.10ന് വൈറ്റിലക്ക് തിരിക്കും. 9.10ന് പാലായില്‍ എത്തുന്ന ബസ് തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം വഴി 11.10ന് എറണാകുളത്ത് എത്തും.
1.15ന് വൈറ്റിലയില്‍നിന്ന് തിരിക്കുന്ന സര്‍വീസ് വൈകീട്ട് 5.25ന് ഇളങ്കാട് എത്തി ആറിന് അവിടെനിന്ന് തിരിച്ച് രാത്രി എട്ടിന് പാലായില്‍ അവസാനിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക