|    Nov 15 Thu, 2018 8:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് മൂന്നു മരണം

Published : 14th August 2018 | Posted By: kasim kzm

കൊട്ടിയം (കൊല്ലം): ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസ്സും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. 33ഓളം പേര്‍ക്കു പരിക്കേറ്റു. ലോറി ഡ്രൈവര്‍ തിരുനല്‍വേലി പുളിയറ കേശവപുരം കോവില്‍ത്തെരുവില്‍ ഗണേശന്‍ (33), കെഎസ്ആര്‍ടിസി ഡ്രൈവര്‍ മലയമ്മ കല്ലില്‍ പുത്തന്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ അസീസ്(47), കണ്ടക്ടര്‍ കോടഞ്ചേരി മൈക്കാവ് ചുണ്ടന്‍ കുന്ന് തെക്കെ പുത്ത ന്‍ പുരയില്‍ വേലുവിന്റെ മകന്‍ സുബാഷ്(38) എന്നിവരാണ് മരിച്ചത്.
അസീസിന്റെ ഭാര്യ മുനീറ. മക്കള്‍: അജ്മല്‍, അന്‍സില്‍, ഹഫ്‌സിന, ഹിഫ. ഖബറടക്കം ഇന്ന്(ചൊവ്വ) രാവിലെ ഏഴിനു മലയമ്മ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍. സുഭാഷിണിയാണ് സുഭാഷിന്റെ മാതാവ്. ഭാര്യ: അശ്വതി. മകള്‍: അനുഷ്‌ക. രാവിലെ 10 വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഇന്നലെ രാവിലെ 6.30ഓടെ ഇത്തിക്കരല പാലത്തിനു സമീപമായിരുന്നു അപകടം. ലോറിയുടെ വശത്തേക്ക് ബസ് ഓടിക്കയറുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്നാണു നിഗമനം. പരിക്കേറ്റവരെ കൊട്ടിയത്തെ വിവിധ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വയനാട് മാനന്തവാടിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ എക്‌സ്പ്രസ്സും തമിഴ്‌നാട്ടില്‍ നിന്ന് കൊല്ലം ഭാഗത്തേക്ക് മണല്‍പൊടിയുമായി വരികയായിരുന്ന റഹ്മത്ത് എന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മന്ത്രിമാരായ കെ രാജു, ജെ മേഴ്‌സിക്കുട്ടിയമ്മ, എ കെ ശശീന്ദ്രന്‍, കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി, ജി എസ് ജയലാല്‍ എംഎല്‍എ എന്നിവര്‍ അപകടസ്ഥലവും പരിക്കേറ്റവരെ ആശുപത്രികളിലെത്തിയും സന്ദര്‍ശിച്ചു.
പരിക്കേറ്റ് ആശുപത്രികളിലുള്ളവര്‍: രാജു (55-താമരശ്ശേരി), തോമസ്, ബിജു (47-നീരാവില്‍), നൗഷാദ് (40-നെല്ലുവേലി ചാലയില്‍), അഷിത (21-എറണാകുളം), അനിഷ്‌ക (20- ആലപ്പുഴ), ശ്രീരാജ് (33-ഐഎസ്ടി അക്കാദമി), സുലജ (56-ആശ്രാമം), അര്‍ച്ചന (28- ആലപ്പുഴ), അല്‍ഫോണ്‍സ (60- കടയ്ക്കാവൂര്‍), ഷെമീര്‍ (20- മൈലക്കാട്), ശിവനന്ദന്‍ (57-കായംകുളം), ബിജു (36-കരീലക്കുളങ്ങര), പ്രസന്ന (47-കായംകുളം), ധന്യ (24-കായംകുളം), ബിനോയ് (25- കോഴിക്കോട്), യദുകൃഷ്ണന്‍ (25- കരുനാഗപ്പള്ളി), ലക്ഷ്മി (24- ആലപ്പുഴ), രാജേഷ് (37- കൊട്ടാരക്കര), ആര്യ (24-കോഴിക്കോട്), വിഷ്ണു (26-കൊല്ലം), ഷഹ്ഷാദ് (25-മലപ്പുറം), എലിസബത്ത് (47-ബീമാപള്ളി), അപര്‍ണ (21- ആലപ്പുഴ), ഗോപിക രമേഷ് (23-എറണാകുളം), ടിനു (21-ആലപ്പുഴ), മാധുര്യ (23-എറണാകുളം).
കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ രാഹുല്‍രാജ് (26-കോഴിക്കോട് ബേപ്പൂര്‍- ഇന്‍ഫോസിസ്), ദിവാകരന്‍ (68-കേരളപുരം), ജയകുമാര്‍ (50-തിരുവനന്തപുരം), റിജോ (23-കോഴിക്കോട് എടക്കാട്), രാജഗോപാല്‍ (55-കോഴിക്കോട്).

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss