|    Jul 21 Fri, 2017 2:34 pm
FLASH NEWS

കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് 17 പേര്‍ക്കു പരിക്ക്; നാലുപേര്‍ക്ക് ഗുരുതരം

Published : 3rd August 2016 | Posted By: SMR

വെഞ്ഞാറമൂട്/ കിളിമാനൂര്‍: കെഎസ്ആര്‍ടിസി ബസ് ലോറിയുടെ പിന്നിടിലിച്ച് 17 പേര്‍ക്ക് പരിക്ക്. എംസി റോഡില്‍ കിളിമാനൂരിനും കാരേറ്റിനും മധ്യേ പുളിമാത്ത് വച്ചായിരുന്നു അപകടം. ഇന്നു പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. കിളിമാനൂര്‍ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് എംസാന്‍ഡും കയറ്റി പോവുകയായിരുന്ന ലോറിക്കു പിന്നില്‍ മൂവാറ്റുപുഴയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഇതിനിടയില്‍ കുടുങ്ങിയ യാത്രക്കാരെ വെഞ്ഞാറമൂടു നിന്നു ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബസ്സിന്റെ ഭാഗങ്ങള്‍ മുറിച്ചുനീക്കിയാണ് പുറത്തെടുത്തത്. അഞ്ചല്‍ സ്വദേശികളായ ശ്രീരാജ് (30), മാധുരി (58), ബസ് കണ്ടക്ടര്‍ കൊട്ടിയം സ്വദേശി ശ്രീനാഥ് (29), മൂവാറ്റുപുഴ സ്വദേശി പ്രതീഷ്‌കുമാര്‍ (39), നാഗര്‍കോവില്‍ ചെട്ടികുളങ്ങര സ്വദേശി രവി (62), ചടയമംഗലം കാര്‍ത്തികയില്‍ സംഗീത (43), ചടയമംഗലം സരോജ കോട്ടേജില്‍ സരോജം (59), ചടയമംഗലം കണ്ണങ്കോട് വിആര്‍ ഭവനില്‍ രമണി (50), ചെറുകുന്ന് മുകുന്ദ ഭവനില്‍ പ്രഭ (49), ജയ (54), മുരളീധരന്‍ (55), തമിഴ്‌നാട് മാര്‍ത്താണ്ഡം ചിത്തിരയില്‍ ബാംഗ് കുമാര്‍ (46), നാഗര്‍കോവില്‍ തിരുമലപുരം വീട്ടില്‍ ജോണ്‍ (37), വയ്ക്കല്‍ കാവണിക്കാട്ടുവിള വീട്ടില്‍ ബാലകൃഷ്ണന്‍ (50), കന്യാകുമാരി വടക്കാട്ടുവിളയില്‍ ഫ്രാന്‍സിസ് (51), കണ്ണങ്കോട് വിആര്‍ ഭവനില്‍ വിജയലക്ഷ്മി (18), ചടയമംഗലം കാര്‍ത്തികയില്‍ ഗീത (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ശ്രീരാജ്, മാധുരി, ശ്രീനാഥ്, പ്രതീഷ്‌കുമാര്‍ എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കിളിമാനൂര്‍ പോലിസ് കേസ് എടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക