|    Jul 24 Mon, 2017 4:05 am
FLASH NEWS

കെഎസ്ആര്‍ടിസി ബസ് റോഡരികിലെ പറമ്പിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വന്‍ദുരന്തം

Published : 11th July 2016 | Posted By: SMR

മുക്കം: സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് റോഡരികിലെ പറമ്പിലേക്ക് പാഞ്ഞുകയറി. മുത്തേരിക്കടുത്ത മാങ്ങാപ്പൊയിലിലാണ് സംഭവം. ഇടതു ഭാഗത്ത് ഒരു വീടിന്റെ ഗേറ്റ് തകര്‍ത്ത് പറമ്പില്‍കയറിയ ബസ് അതേവേഗതയില്‍ പുറകോട്ട് പോയി ഏതാനും വാരമാറി മറ്റൊരു പറമ്പിലേക്ക് കയറി.
രണ്ട് മരങ്ങള്‍ക്കിടയില്‍ ബസ് കുടുങ്ങി നിന്നതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു.െ്രെഡവര്‍ക്കും ചില യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് യാത്രക്കാരെ ബസ്സില്‍ നിന്ന് പുറത്തെത്തിച്ചത്. കൂടുതല്‍ പരിക്കു പറ്റിയ െ്രെഡവര്‍ എന്‍ പി ഷംസുദ്ധീനെ മുക്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന താമരശ്ശേരി ഡിപ്പോയിലെ ആര്‍എസ്എം 863 നമ്പര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. റോഡിന് ഇടതുവശത്തെ മാങ്ങപൊയില്‍ ബഷീറിന്റെ വീടിന്റെ ഗേറ്റാണ് ബസ് തകര്‍ത്തത്.
പിന്നോട്ടു പോകവെ തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റില്‍ തട്ടാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക