|    Jun 20 Wed, 2018 3:45 am

കെഎസ്ആര്‍ടിസി ബസ് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു

Published : 30th November 2015 | Posted By: SMR

വെള്ളറട: അമിതവേഗത്തില്‍ പാഞ്ഞ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്.
കോവില്ലൂര്‍ അമ്പലം ആറടിക്കര വീട്ടില്‍ വിനോദിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.45ന് കാരമൂട് വളവിലായിരുന്നു അപകടം. കോവില്ലൂരില്‍ നിന്ന് വെള്ളറടയിലേക്ക് പോവുകയായിരുന്ന കെഎല്‍ 19- 4412 ഹീറോ ഹോണ്ട ബൈക്കും കളിയക്കാവിള നിന്നും ആര്യനാടിലേക്ക് പോവുകയായിരുന്ന ആര്‍എഇ 69 നമ്പര്‍ ബസ്സും തമ്മിലാണ് കൂട്ടിമുട്ടിയത്. ബൈക്ക് യാത്രികന്‍ തെറിച്ചുവീണ ഉടന്‍ തന്നെ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ വിനോദിനെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടന്‍ എത്തിയ വെള്ളറട എസ്‌ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അപകടത്തില്‍പ്പെട്ട വാഹനങ്ങളെ പോലിസ് കസ്റ്റഡിയിലെടുത്ത ശേഷം തടസപ്പെട്ട വാഹന ഗതാഗതം പുനസ്ഥാപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss