കെഎസ്ആര്‍ടിസി ബസ് പുതിയ സ്റ്റാന്റില്‍ കയറിയില്ല; യാത്രക്കാരന് പരാതി നല്കി
Published : 28th February 2016 | Posted By: SMR
മഞ്ചേരി: കെഎസ്ആര്‍ടിസി ബസ് മഞ്ചേരി പാണ്ടിക്കാട് റോഡിലെ പുതിയ ബസ്സ്റ്റാന്റില് കയറാതെ ബുദ്ധിമുട്ടിച്ചതിന് യാത്രക്കാരന് പരാതി നല്കി. മ്യുസിക് കംപോസര്‍ വിജയ് മങ്കടയാണ് ഇന്നലെ കെഎസ്ആര്‍ടിസി സോണല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയത്. മങ്കടയില്‍ നിന്നു മഞ്ചേരി വഴി താമരശ്ശേരിയിലേക്കു പോവുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മങ്കടയില്‍ നിന്നു കയറിയ വിജയ് മഞ്ചേരി ഐജിബിടി സ്റ്റാന്റിലെത്തിയപ്പോള് പാണ്ടിക്കാട് റോഡിലെ സ്റ്റാന്റില്‍ പോവുമോയെന്ന് ചോദിച്ചു.
ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍, മലപ്പുറം സ്റ്റേഷന് മാസ്റ്ററുടെ നിര്‍ദേശമുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ താമരശ്ശേരി ഡിപ്പോയിലെ ബസ്സാണെന്നും ഞങ്ങള്‍ക്കത് ബാധകമല്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതോടെ വിജയ് അടക്കമുള്ള യാത്രക്കാര്‍ കച്ചേരിപ്പടി സ്റ്റാന്റിലിറങ്ങുകയായിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളും തുറക്കല്‍ ബൈപാസ് വഴി പാണ്ടിക്കാട് റോഡിലെ സ്റ്റാന്റ് വഴി പോവണമെന്ന് മലപ്പുറം സ്റ്റേഷന് ഓഫിസര്‍ നിര്‍ദേശം നല്‍കിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.