|    Jul 22 Sun, 2018 9:54 pm
FLASH NEWS

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു

Published : 24th September 2017 | Posted By: fsq

 

മട്ടന്നൂര്‍: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുവച്ചു ഡ്രൈവറെ മര്‍ദ്ദിക്കുകയും മിറര്‍ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഉളിയില്‍ നരയമ്പാറയിലാണു സംഭവം. പരിക്കേറ്റ ബസ് െ്രെഡവര്‍ ഏച്ചൂരിലെ കെ രജീഷി(40)നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്നു ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ് നരയമ്പാറയിലെത്തിയപ്പോള്‍ ഓട്ടോ ബസിനു കുറുകെയിട്ടു ഡ്രൈവറെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഡ്രൈവറുടെ ഭാഗത്തു സ്ഥാപിച്ച സൈഡ് മിറല്‍ ഗ്ലാസാണ് അടിച്ചു തകര്‍ത്തത്. രജീഷിന്റെ പരാതിയില്‍ മട്ടന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss