|    Jun 23 Sat, 2018 10:16 am
FLASH NEWS

കെഎസ്ആര്‍ടിസി ബസ്സുകള്‍ വഴിതിരിച്ച് വിടാന്‍ ശ്രമിച്ചതിനെച്ചൊല്ലി സംഘര്‍ഷം

Published : 11th September 2016 | Posted By: SMR

തൊടുപുഴ: വെങ്ങല്ലൂര്‍ ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ വഴിതിരിച്ച് വിടാന്‍ ശ്രമിച്ച കെഎസ്ആര്‍ടിഎ (സിഐടിയു) പ്രവര്‍ത്തകരും പ്രാദേശിക സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.സംഭവത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി എസ് നന്ദഗോപന് പരിക്കേറ്റു.ഇതോടെ തൊടുപുഴയിലെ ഗതാഗത പരിഷ്‌കരണ വിഷയത്തില്‍ അസോസിയേഷനും പ്രാദേശിക നേതാക്കളും രണ്ടു തട്ടിലായി.
സംഘര്‍ഷത്തിനിടെ ചില ലീഗ് നേതാക്കളും നഗരസഭ ചെയര്‍പേഴ്‌സന്‍ സഫിയ ജബ്ബാറും കെഎസ്ആര്‍ടിസി നിലപാടിനെതിരെ സ്ഥലത്തെത്തി.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി വി.വര്‍ഗീസാണ് കഴിഞ്ഞ ഏഴിന് അസോസിയേഷന്‍ നഗരസഭ ഓഫിസിന് മുമ്പില്‍ നടന്ന സമരപ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്.ജൂണ്‍ 25 മുതല്‍ തൊടുപുഴയില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കെഎസ്ആര്‍ടിസി ബസുകള്‍ വെങ്ങല്ലൂര്‍ നാലുവരിപ്പാത വഴി മങ്ങാട്ടുകവലയിലെത്തുകയും തുടര്‍ന്ന് വിമലാലയം വഴി ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡില്‍ എത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം.എന്നാല്‍ പരിഷ്‌കരണം പ്രൈവറ്റ് ബസ് ഉടമകളെ സഹായിക്കാനാണെന്നും കെഎസ്ആര്‍ടി.സിക്ക് വളരെയധികം നഷ്ടം ഉണ്ടാക്കുന്നുവെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.ഗതാഗത പരിഷ്‌കരണത്തെ തുടര്‍ന്ന് ദിനംപ്രതി ഒരുലക്ഷം രൂപ ഡിപ്പോയ്ക്ക് നഷ്ടമുണ്ടാകുന്നുതായി കെഎസ്ആര്‍ടിസി കണ്ടെത്തിയിരുന്നു.ബസുകളുടെ സമയക്രമത്തിലുള്ള വിത്യാസത്തിനെ തുടര്‍ന്ന് വൈകിയോടലും പതിവായി.ഇതിനെ തുടര്‍ന്നാണ് ബസുകള്‍ പഴയ രീതിയില്‍ തന്നെ ഓടാന്‍ തീരുമാനമെടുത്തത്.എന്നാല്‍ ഒരു സംഘം ഇതിനു കെഎസ്അര്‍ടിസിയുടെ വരുമാനം കുറയ്ക്കാന്‍ ശ്രമിക്കുന്നതായി വ്യാപക ആക്ഷേപമുയര്‍ന്നു.ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച മുതല്‍ ബസ് പഴയ റൂട്ടിലൂടെ ഓടിക്കാന്‍ തീരുമാനിക്കുന്നത്. രാവിലെ മുതല്‍ തന്നെ അസോസിയേഷന്‍ ഭാരവാഹികള്‍ വെങ്ങല്ലൂര്‍ ജങ്ഷനിലെത്തി കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ആനക്കൂട് വഴി തിരിച്ചു വിടുകയും ചെയ്തു.എന്നാല്‍ 12.30യോടെ സംഘടിച്ചെത്തിയ ചില സിപിഎം കൗണ്‍സിലര്‍മാരും നേതാക്കളും ബസ് വഴിതിരിച്ചു വിടാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ചു. ഇതിനേച്ചൊല്ലി ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമാകുകയും കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു.സംഘര്‍ഷത്തില്‍ പരിക്കേറ്റ നന്ദഗോപനെ തൊടുപുഴ താലൂക്ക് ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് മണക്കാട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss