|    Jan 19 Thu, 2017 10:12 am

കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടത്തോടെ കട്ടപ്പുറത്ത്; ലക്ഷങ്ങളുടെ വരുമാന നഷ്ടം

Published : 7th September 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ഓണം-ബക്രിദ് അവധി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നത് പതിവാകുന്നു. കെഎസ്ആര്‍ടിസിക്ക് ഇത് വന്‍ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌പെയര്‍ പാട്‌സുകളുടെ ക്ഷാമവും ജീവനക്കാരുടെ കുറവും മൂലമാണ് കുമളി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം താളംതെറ്റിയത്.
ബ്രേക്ക് ലൈനര്‍ ഇല്ലാത്തതിന്റെ പേരില്‍ മാത്രം നാലു സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. കോട്ടയം, ചങ്ങനാശ്ശേരി, ബാലന്‍പിള്ള സിറ്റി, ആനക്കുഴി എന്നീ ബസുകളാണ് സര്‍വീസ് മുടങ്ങിയത്. രാവിലെ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമാകുന്ന സര്‍വീസുകളാണ് ഇവ. കോട്ടയം, ചങ്ങനാശ്ശേരി എന്നീ ഷെഡ്യൂള്‍ രണ്ട് ട്രിപ്പ് വീതമാണ് സര്‍വീസ് നടത്തുന്നത്.
തേയില തോട്ടം കാര്‍ഷിക മേഖലയിലൂടെ നടത്തുന്ന ആനക്കുഴി സര്‍വീസ് മുടങ്ങിയത് നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഇതിലൂടെയുള്ള ഏക വണ്ടിയാണ് ഇത്. പതിനായിരത്തിലധികം രൂപ കലക്ഷന്‍ ലഭിക്കുന്ന പത്ത് സര്‍വീസുകള്‍ സ്ഥിരമായി അയയ്ക്കാറില്ലെന്നു ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.
സ്‌പെയര്‍പാര്‍ട്‌സുകളുടെ ലഭ്യതക്കുറവ് മൂലം ഒമ്പത് ബസ്സുകളാണ് ഗാരേജില്‍ കട്ടപ്പുറത്തിരിക്കുന്നത്. ഗാരേജിലെ മെക്കാനിക് വിഭാഗത്തില്‍ 16 ജീവനക്കാരുടെ കുറവാണുള്ളത്. ഓപ്പറേറ്റിങ് വിഭാഗത്തില്‍ 40 ഡ്രൈവര്‍മാരുടെ കുറവുണ്ട്. ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് കാട്ടുന്നത്.
ഡിപ്പോയിലെ 53 സര്‍വീസുകളില്‍ ശരാശരി 42 സര്‍വീസുകള്‍ മാത്രമാണ് അയയ്ക്കുന്നത്. സര്‍വീസുകള്‍ സ്ഥിരമായി മുടങ്ങുന്നത് മൂലം ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമാവുന്നത്. ശബരിമല സീസണില്‍ റെക്കോഡ് കലക്ഷന്‍ നേടിയ ഡിപ്പോയാണ് കുമളിയിലേത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതതയാണ് ഡിപ്പോയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക