|    Mar 24 Fri, 2017 3:57 pm
FLASH NEWS

കെഎസ്ആര്‍ടിസി ബസ്സുകളില്‍ മോഷണം വ്യാപകം

Published : 17th October 2016 | Posted By: Abbasali tf

തൊടുപുഴ: പ്രൈവറ്റ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ മോഷണം വ്യാപകമാകുന്നതായി ആക്ഷേപം.സര്‍വീസ് നടത്തിയതിനുശേഷം തൊടുപുഴ സ്വകാര്യബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനത്തില്‍ നിന്നും കണ്ടക്ടര്‍മാരുടെയും,ഡ്രൈവര്‍മാരുടെയും പണം സ്ഥിരമായി അപഹരിക്കുന്നതായാണ് പരാതിസംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ അഞ്ചോളം പരാതികള്‍ ലഭിച്ചു.ബസിന്റെ ഡാഷ്‌ബോര്‍ഡില്‍ വെയ്ക്കുന്ന പണമാണ് കള്ളന്‍മാര്‍ അപഹരിക്കുന്നത്.ഇത്തരത്തില്‍ 15000 രൂപയാണ് കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ കണ്ടക്ടര്‍മാരുടെ കൈയ്യില്‍ നിന്നും നഷ്ടപെട്ടത്.കഴിഞ്ഞദിവസം പണം അപഹരിക്കുന്നതിനിടെ ഒരു വൃദ്ധനെ കണ്ടക്ടര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു.രാവിലെ പുള്ളിക്കാനത്ത് നിന്നും സര്‍വിസ് ആരംഭിച്ച് 9.20നു തൊടുപുഴയിലെത്തിയ ബസില്‍ നിന്നുമാണ് മോഷണശ്രമം നടന്നത്.അടുത്ത സര്‍വീസിനായി കട്ടപ്പനയ്ക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ കയറ്റി പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ്് വൃദ്ധന്‍ മോഷണശ്രമം നടത്തിയത്.എന്നാല്‍ മാനസികനില തെറ്റിയരീതിയില്‍ പെരുമാറിയ ഇയാളെ പോലിസ് വിട്ടയച്ചിരുന്നു.മോഷണം പോയ കണ്ടക്ടര്‍മാരെയും,ഡ്രൈവര്‍മാരെയും പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു.എന്നാല്‍ കള്ളനെ തിരിച്ചറിയാന്‍ കണ്ടക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല.കണ്ടക്ടര്‍മാരുടെയും,ഡ്രൈവര്‍മാരുടെയും പണം മാത്രം അപഹരിക്കുന്ന തസ്‌കരനെ തേടി പോലിസും അന്വേഷണം നടത്തിവരികയാണ്.രണ്ടുമാസം മുന്‍പ് തൊടുപുഴ ഡിപ്പോയിലെ വനിതകണ്ടകട്‌റുടെ 5000 രൂപയാണ് മോഷണം പോയത്.ബസില്‍ നിന്നും കണ്ടക്ടര്‍ ഇറങ്ങുന്ന സമയം നോക്കി.ശേഷമാണ് കള്ളന്‍മാരുടെ ഈ നീക്കമെന്നാണ് പോലിസ് പറയുന്നത്.ബസ് സ്റ്റാന്‍ഡിലെ ചില കാമറകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.ഇതും അന്വേഷണത്തിനു തടസമായിമാറിയിരിക്കുകയാണ്.ബസുകളിലെ യാത്രക്കാരില്‍ നിന്നും കഴിഞ്ഞ അറുമാസത്തിനിടെ തൊടുപുഴ മേഖലയില്‍ നിന്നുമാത്രം ഒരുലക്ഷം രൂപയും,സ്വര്‍ണ്ണാഭരണങ്ങളുമാണ് വിവിധ സംഭവങ്ങളിലായി നഷ്ടപെട്ടത്.ഈ മോഷണത്തിനു പിന്നില്‍ നാടോടി സ്ത്രീകളാണെന്നുള്ള അനുമാനത്തിലാണ് പോലിസ്.എന്നാല്‍ മറ്റുള്ള സ്വകാര്യ ബസുകളെ ഉപേക്ഷിച്ചതിനുശേഷം കള്ളന്‍ എന്തിനാണ് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം ലക്ഷ്യമിടുന്നതെന്നാണ് പോലിസിനെ കുഴക്കുന്നത്.മോഷണം വ്യാപകമായതോടെ പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജാഗ്രതയിലാണ്.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക