|    Apr 30 Sun, 2017 2:30 pm
FLASH NEWS

കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്കു പരിക്ക്

Published : 26th February 2016 | Posted By: SMR

എടപ്പാള്‍: സംസ്ഥാന പാത എടപ്പാള്‍ കാലടിത്തറയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്കു പരിക്ക്.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.പെരുമ്പാവൂരില്‍ നിന്നും കോഴിക്കോട്ടേ്ക്കു വരികയായിരുന്ന ബസ്സും എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട് പുതിയറ പനങ്ങാട് ധനേഷിന്റെ ഭാര്യ സന്ധ്യ(27), പുതിയറ പനങ്ങാട് കൃപാകരന്‍ (62), മൂക്കുതല ഇല്ലത്ത് വളപ്പില്‍ വേണുനാഥന്‍ (51),തൃശൂര്‍ കാക്കൊടി മറിയംപുള്ളി പ്രസാദിന്റെ മകന്‍ നിരഞ്ജന്‍(ആറ്),കോഴിക്കോട് സ്വദേശിനി ലീല(30) എന്നിവരെ എടപ്പാള്‍ ആശുപത്രിയിലും, ബസ് ഡ്രൈവര്‍ കോഴിക്കോട് കാവിലുംപാറ സ്വദേശി ദിനേശ് (39), ലോറി ഡ്രൈവര്‍ പാലക്കാട് കടവനൂര്‍ സ്വദേശി അറമുഖന്‍ (50), കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനി സ്വര്‍ണകുമാരി (53), കോഴിക്കോട് സ്വദേശി രതീഷ് (30), വളാഞ്ചേരി സ്വദേശി വിജയന്‍(57), കാടഞ്ചേരി സ്വദേശിനി ഗിരിജ (39), വളാഞ്ചേരി സ്വദേശിനി സൗമിനി(50), മകള്‍ സൗമ്യ (25) എന്നിവരെ ശുകപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ മൂന്നുപേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day