|    Aug 19 Sat, 2017 2:51 pm
FLASH NEWS

കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്

Published : 6th August 2017 | Posted By: fsq

 

മണ്ണഞ്ചേരി: കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ മലപ്പുറം, കറുകത്താണി, കല്‍പാകാച്ചേരി പറമ്പാട്ട് വീട്ടില്‍  സൈനുദ്ദീന്‍ (47), ഭാര്യ നസീമ (38), മക്കളായ ഫാത്തിമ ബിന്‍സി (20), ആയിഷ(18), ഫാത്തിമ സൈന (16), ഖദീജ സുല്‍ത്താന (എട്ട്), നസീമയുടെ സഹോദരി നസീറ ഷരീഫ് (30), മകള്‍ ഷഹാന (12) സാരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കെഎസ്ആര്‍ടിസി െ്രെഡവര്‍ ലെവന്‍, യാത്രികരായ രാധമ്മ (58), ഉത്തമന്‍ (50), കുഞ്ഞുമോന്‍ (60), ഗുരുപ്രസാദ് (38) എന്നിരെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ കലവൂര്‍ കൃപാസനം പള്ളിയ്ക്ക് സമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും തൃശൂരിലേയ്ക്ക് പോയ കെഎസ്ആര്‍ടിസിയും മലപ്പുറത്ത് നിന്നും തെക്ക് ഭാഗത്തേയ്ക്ക് പോയ ഫോര്‍ച്യൂണറും കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു കാറില്‍ ഇടിച്ച ശേഷമാണ് ഫോര്‍ച്യൂണര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫോര്‍ച്യൂണര്‍ തലകീഴായി മറിഞ്ഞു. ഫയര്‍ഫോഴ്‌സും, പോലീസും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക