|    Mar 30 Thu, 2017 2:31 pm
FLASH NEWS

കെഎസ്ആര്‍ടിസി ബസ്സിന് മുകളില്‍ മരം വീണു; കുതിരാനില്‍ നാലുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

Published : 1st September 2016 | Posted By: SMR

വടക്കഞ്ചേരി: ദേശീയപാത കുതിരാനില്‍ കെഎസ്ആര്‍ടിസി ബസ്സിന് മുകളില്‍ മരംവീണ് നാലുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം സംഭവിച്ചത്.
തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടി സി ബസ്സിന് മുകളില്‍ കുതിരാന്‍ ക്ഷേത്രത്തിനു സമീപത്തുനിന്നിരുന്ന വന്‍വാകമരം ഒടിഞ്ഞുവീഴുകയായിരുന്നു.
മരത്തിന്റെ ചെറിയ കൊമ്പുകള്‍ മാത്രമാണ് ബസ്സിനുമുകളില്‍ വീണത്. തടി റോഡില്‍ വീണതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ദുരന്തം ഒഴിവായത്.
എതിര്‍ ദിശയില്‍ വരികയായിരുന്ന കണ്ടയ്‌നര്‍ ലോറിയിലും മരച്ചില്ലകള്‍ പതിച്ചതിനെ തുടര്‍ന്ന് ലോറിയുടെ മുന്‍ ഭാഗവും തകര്‍ന്നു.
അപകടത്തെ തുടര്‍ന്നു ദേശിപാതയിലൂടെയുള്ള വാഹന ഗതാഗതം നാലുമണിക്കൂറോളം സ്തംഭിച്ചു. ഹൈവെ പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരംമുറിച്ചു മാറ്റി പതിനൊന്നോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day