|    Jun 19 Tue, 2018 10:44 am
FLASH NEWS

കെഎസ്ആര്‍ടിസി ബസ്സിടിച്ച് ടെംപോ വാന്‍ തകര്‍ന്നു

Published : 12th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: ദേശീയപാതയില്‍ വവ്വാക്കാവ് ജങ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെംപോ വാനില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറി. വാനിന്റെ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.കുലശേഖരപുരം, ആദിനാട് മാര്‍വെല്‍ ഹൗസില്‍ ഉസ്മാന്‍ (38) ആണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ടെംപോയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വ്യാഴാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം. റോഡ് സൈഡിലുള്ള കടയില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഒതുക്കിയിട്ടിരുന്ന വാനില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉസ്മാന്‍ വാനിനടുത്തേക്ക് വന്ന സമയത്താണ് അപകടം സംഭവിച്ചത്. കോട്ടയ്ക്ക്പുറം താരീഖ് മന്‍സിലില്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ളതാണ് വാന്‍. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss