|    Aug 21 Mon, 2017 9:33 pm
FLASH NEWS

കെഎസ്ആര്‍ടിസി ഫ്രാഞ്ചൈസിയില്‍ ടിക്കറ്റ് വിതരണം മുടങ്ങി

Published : 13th August 2017 | Posted By: fsq

 

തലശ്ശേരി: പുതിയ ബസ്സ്റ്റാ ന്റ് പരിസരത്ത് കെഎസ്ആര്‍ടിസി സ്വകാര്യ വ്യക്തിക്ക് അനുവദിച്ച ഫ്രാഞ്ചൈസിയില്‍ നിന്നു യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം മുടങ്ങിയെന്നു പരാതി. കഴിഞ്ഞ നാല് ദിവസമായി ദീര്‍ഘദൂര കെഎസ്ആര്‍ടിസി റൂട്ടുകളായ ബംഗളൂരു, തിരുവനന്തപുരം, മധുര എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളാണ് യാത്രക്കാര്‍ക്കു ലഭിക്കാത്തത്. നാലു മാസം മുമ്പാണ് തലശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ ഫ്രാഞ്ചൈസി തുറന്നത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ബംഗളൂരു, മധുര, തിരുവനന്തപുരം എന്നിവിടങ്ങളിലായി തലശ്ശേരിയില്‍ നിന്നു യാത്ര ചെയ്യുന്നത്. റിസര്‍വേഷന്‍ ടിക്കറ്റ് യാത്രികര്‍ക്കു നല്‍കുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസിയും ഫ്രാഞ്ചൈസിയും തമ്മിലുള്ള കരാര്‍ പ്രകാരമുള്ള തുക ഫ്രാഞ്ചൈസിക്ക് ലഭിക്കാത്തതിനാലാണ് ടിക്കറ്റ് വിതരണം ചെയ്യാന്‍ കഴിയാത്തതെന്നു ഫ്രാഞ്ചൈസി ഉടമ പറയുന്നു. ടിക്കറ്റ് യാത്രികര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയാത്തതിനാല്‍ ദിനംപ്രതിയുള്ള യാത്രക്കാര്‍ വെട്ടിലായിരിക്കുകയാണ്. സ്വകാര്യ ബസ്സുകള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് നടത്തുന്നവര്‍ക്കു തന്നെയാണ് കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ ടിക്കറ്റ് നല്‍കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഒരു ടിക്കറ്റിന് യഥാക്രമം 10 രൂപ, 20 രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ ഫ്രാഞ്ചൈസിക്ക് ലഭിക്കുക. നേരത്തേ ഇത്തരം കമ്മീഷന്‍ തുകകള്‍ കെഎസ്ആര്‍ടി സിയുടെ വരുമാന വര്‍ധനവിലെ പ്രധാന ഇനമായിരുന്നു. എന്നാല്‍ ടിക്കറ്റ് വില്‍പ്പന സ്വകാര്യ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതോടെ റിസര്‍വേഷന്‍ ടിക്കറ്റ് വില്‍പനയിലുള്ള കമ്മീഷന്‍ തുകയും കോര്‍പറേഷന് ലഭിക്കാതായി. ഇത്, പൊതുവെ കടക്കെണിയിലായ കെഎസ്ആര്‍ടിസിക്കു തിരിച്ചടിയാണി.കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറക്കുകയും ശമ്പളം കൃത്യമായി വിതരണം ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് ഫ്രാഞ്ചൈസികള്‍ നല്‍കി ദീര്‍ഘദൂര കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങിയത്. ഇതിനിടെ കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും തലശ്ശേരിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് കണ്ണൂരിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ബംഗളൂരു റൂട്ടില്‍ നിരവധി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൈയൊഴിഴുകയാണ്. ഇതിനു പുറമെ ടിക്കറ്റ് കൂടി ലഭ്യാവാതായതോടെ ഫ്രാഞ്ചൈസി തീരുമാനം ഫലത്തില്‍ കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക