|    Oct 19 Thu, 2017 2:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി പൊതുമേഖലയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരെന്ന്

Published : 7th August 2017 | Posted By: fsq

 

കൊച്ചി: കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയില്‍ സ്വകാര്യ പങ്കാളിത്തമുണ്ടാവുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നിലവില്‍ പ്രതിസന്ധികളുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ കെഎസ്ആര്‍ടിസിയെ ഈ സര്‍ക്കാര്‍ പൊതുമേഖലയില്‍ തന്നെ ചേര്‍ത്ത് നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ലാഭത്തിലായിരുന്ന വ്യവസായങ്ങളെല്ലാം പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ നഷ്ടത്തിലാക്കി. എന്നാല്‍, ഈ സര്‍ക്കാര്‍ ഇതുവരെ 13 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് എത്തിച്ചുകഴിഞ്ഞു. ശേഷിക്കുന്നവയെ വരുംവര്‍ഷങ്ങളില്‍ ലാഭത്തിലെത്തിക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി. പൊതുസമ്മേളനം ഇന്ന് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക