|    Mar 28 Tue, 2017 9:57 am
FLASH NEWS

കെഎസ്ആര്‍ടിസി പെരുമ്പാവൂര്‍ ഡിപ്പോയില്‍ മോഷണം വ്യാപകമാവുന്നു

Published : 29th July 2016 | Posted By: SMR

പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി പെരുമ്പാവൂര്‍ ഡിപ്പോയില്‍ മോഷണം വ്യാപകമാവുന്നു. അധികൃതര്‍ നിസ്സംഗത പാലിക്കുന്നതായി ആക്ഷേപം.
പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ നിരന്തരം മോഷണംപോവുകയാണ്. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും നപടിയുണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.
ഡിപ്പോയുടെ ചുറ്റുമതിലും പലയിടങ്ങളിലും തകര്‍ന്ന് കിടക്കുന്നതും അനാവശ്യ എന്‍ട്രന്‍സുമാണ് മോഷണം പെരുകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്രയും പരാതികള്‍ നല്‍കിയിട്ടും മതില്‍ പുനര്‍നിര്‍മിക്കാനോ മറ്റ് നടപടി ക്രമങ്ങള്‍ക്കോ അധികൃതര്‍ തയ്യാറാവുന്നില്ലെന്നതാണ് വസ്തുത.
കഴിഞ്ഞ ദിവസം ഡിപ്പോയിലെ വൈപ്പര്‍ മോട്ടര്‍, ഡിസ്‌ക്, ഡീസല്‍, പ്ലെയിന്റ് സെറ്റുകള്‍ എന്നിവ ചാക്കില്‍കെട്ടിയ നിലയില്‍ ഡിപ്പോയ്ക്ക് പുറത്തുനിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
രാവിലെ എട്ടിന് സംഭവം കണ്ടെത്തിയ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഡിപ്പോയില്‍ അറിയിച്ചെങ്കിലും പോലിസിനെ അറിയിച്ചത് വളരെ വൈകിയാണെന്നും ആക്ഷേപമുണ്ട്. ഇതിനെ തുടര്‍ന്ന് 11 മണിയോടെയാണ് പോലിസ് സംഭവമറിഞ്ഞെത്തിയത്.
ഇത്തരത്തില്‍ കെഎസ്ആര്‍ടിസി പെരുമ്പാവൂര്‍ ഡിപ്പോയിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ കണ്ടെത്തുകയും മോഷ്ടാക്കളെ എത്രയും വേഗം പിടികൂടുകയും വേണം.
കൂടാതെ പൊളിഞ്ഞ് കിടക്കുന്ന മതില്‍ പുനര്‍നിര്‍മിച്ച് അനാവശ്യ എന്‍ട്രന്‍സുകള്‍ അടച്ച് ഡിപ്പോയെ സംരക്ഷിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ഇത് സംബന്ധിച്ച് എന്‍വൈസി ബ്ലോക്ക് സെക്രട്ടറി പി എ മന്‍സൂര്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day