|    Jul 25 Tue, 2017 10:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി: പെന്‍ഷന്‍ നല്‍കി

Published : 23rd July 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കിത്തുടങ്ങിയതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ 15നായിരുന്നു പെ ന്‍ഷന്‍ നല്‍കേണ്ടിയിരുന്നത്. സര്‍ക്കാര്‍വിഹിതം ലഭിക്കാന്‍ വൈകിയതോടെയാണ് പെന്‍ഷന്‍ വിതരണം വൈകിയത്. ഇന്നലെ വൈകീട്ടു മുതല്‍ പെന്‍ഷന്‍കാര്‍ക്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ തുക ലഭിച്ചുതുടങ്ങി. ഇന്നു വൈകുന്നേരത്തോടെ എല്ലാവരുടെയും പെന്‍ഷന്‍ ലഭിക്കും.
ഒരുമാസം പെന്‍ഷന്‍ വിതരണത്തിന് 52.5 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു വേണ്ടത്. ഇതില്‍ കെഎസ്ആര്‍ടിസിയുടെ വിഹിതമായ 20 കോടി രൂപ നേരത്തെ തന്നെ ട്രഷറിയില്‍ അടച്ചിരുന്നു. എന്നാല്‍, സര്‍ക്കാ ര്‍വിഹിതം വൈകിയതോടെ പെന്‍ഷന്‍ വിതരണവും വൈകുകയായിരുന്നു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക