|    Oct 23 Mon, 2017 12:40 am
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി : പണിമുടക്ക് ഭാഗികം

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം തൊഴിലാളി യൂനിയനുകള്‍ ഇന്നലെ നടത്തിയ പണിമുടക്ക് ഭാഗികം. ഏതാനും ചില സിറ്റി സര്‍വീസുകളൊഴികെ ദീര്‍ഘദൂര ബസ്സുകള്‍ ഭൂരിഭാഗവും സര്‍വീസ് നടത്തി. പ്രധാന സംഘടനകളായ കെഎസ്ആര്‍ടിഇഎ, ടിഡിഎഫ് എന്നിവര്‍ പണിമുടക്കിനെ പിന്തുണയ്ക്കാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളെ പണിമുടക്ക് ബാധിച്ചില്ല.ഭരണാനുകൂല സംഘടനയായ എഐടിയുസിയുടെ (കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍) നേതൃത്വത്തിലായിരുന്നു 24 മണിക്കൂര്‍ പണിമുടക്ക്. ബിഎംഎസും വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ നല്‍കിയിരുന്നെങ്കിലും മിക്ക ഡിപ്പോകളിലും ബസ്സുകള്‍ രാവിലെ മുതല്‍ സര്‍വീസ് ആരംഭിച്ചിരുന്നു. സമരത്തെ നേരിടാന്‍ മാനേജ്‌മെന്റും കര്‍ശന നടപടിയാണു സ്വീകരിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരില്‍ 25 ശതമാനത്തില്‍ താഴെ മാത്രമാണ് സമരം പ്രഖ്യാപിച്ച യൂനിയനുകളില്‍ പ്രവര്‍ത്തിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക