|    May 22 Tue, 2018 8:00 am
Home   >  Kerala   >  

കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചു

Published : 14th June 2017 | Posted By: shins

തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും മുടങ്ങുന്ന നടപടിയില്‍ പ്രതിഷേധിച്ചും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം റദ്ദുചെയ്യണമെന്നും അന്യായമായി ജീവനക്കാരെ പിരിച്ചുവിടുന്ന മാനേജ്‌മെന്റിന്റെ നടപടി അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താന്‍ തീരുമാനിച്ച കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിച്ചതായി സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അറിയിച്ചു.
ഗതാഗത മന്ത്രി തോമസ് ചാണ്ടി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവച്ചത്. ശമ്പളം കൃത്യമായി എല്ലാ മാസവും മുടങ്ങാതെ ഒന്നാം തിയ്യതി തന്നെ നല്‍കുമെന്നും പെന്‍ഷന്‍ കുടിശിക ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്നും മന്ത്രി ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ജൂലൈ ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തി ഇതുസംബന്ധിച്ച അപാകതകള്‍ പരിഹരിക്കാമെന്നും ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്ന നടപടി റദ്ദ്‌ചെയ്യാമെന്നും ഗതാഗതമന്ത്രി തോമസ്ചാണ്ടി ടിഡിഎഫ് പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. ഗതാഗതമന്ത്രിയുമായിട്ടുള്ള ചര്‍ച്ചയില്‍ ടിഡിഎഫിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി, അര്‍ ശശിധരന്‍,അയ്യപ്പന്‍, സണ്ണിതോമസ് എന്നിവരും ഗതാഗതവകുപ്പ് സെക്രട്ടറി കെ ആര്‍ ജോതിലാല്‍, കെഎസ്ആര്‍ടിസി എം ഡി രാജമാണിക്യം എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss