|    Jan 19 Thu, 2017 10:18 am

കെഎസ്ആര്‍ടിസി തൊഴിലാളി സമരം; പെരിന്തല്‍മണ്ണ ഡിപ്പോയില്‍ഹര്‍ത്താല്‍ പ്രതീതി

Published : 7th October 2016 | Posted By: Abbasali tf

പെരിന്തല്‍മണ്ണ: ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ സമരം പെരിന്തല്‍മണ്ണ ഡിപ്പോയില്‍ ഹര്‍ത്താല്‍ പ്രതീതിയുളവാക്കി. മുന്നൂറോളം ജീവനക്കാരുള്ള ഡിപ്പോയില്‍ 60 പേര്‍ കൂട്ട അവധിയെടുക്കുകയും നൂറോളം പേര്‍ മറ്റു കാരണങ്ങളാല്‍ അവദിയെടുക്കുകയും ചെയ്തതിനാല്‍ നിരവധി സര്‍വീസുകള്‍ നടത്താനായില്ല. ദിവസേന 46 സര്‍വീസ് നടത്തുന്ന ഡിപ്പോയില്‍ സമരംമൂലം 21 സര്‍വീസ് മാത്രമാണ് നടന്നതെന്ന് ജീവനക്കാര്‍ പറയുന്നു. അതേസമയം, 36 സര്‍വീസുകള്‍ നടത്തിയതായി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സി രാഗേഷ്, മനോജ് ലാക്കയില്‍, രഞ്ജിത്ത്, ശങ്കര നാരായണന്‍, അനില്‍കുമാര്‍, ശ്രീഹരി എന്നിവരാണ് സത്യഗ്രഹ സമരം നടത്തിയത്. കഴിഞ്ഞ 30ന് ലഭിക്കേണ്ട ശമ്പളം ഇതുവരെയും ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ തീര്‍ക്കാനായി രണ്ടു മാസം മുമ്പാണ് പെരിന്തല്‍മണ്ണ ഡിപ്പോയെ 50കോടി രൂപയ്ക്ക് പണയപ്പെടുത്തിയത്. എന്നിട്ടുപോലും ശമ്പളം വൈകിപ്പിക്കുന്നതില്‍ കടുത്തപ്രതിഷേധത്തിലാണ് ജീവനക്കാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക