|    Oct 19 Fri, 2018 3:44 am
FLASH NEWS

കെഎസ്ആര്‍ടിസി തൊഴിലാളികള്‍ രക്തപ്രതിജ്ഞയെടുത്തു

Published : 28th September 2017 | Posted By: fsq

 

കോഴിക്കോട്: കെഎസ്ആര്‍ ടിസി ബസ് ബോഡി ബില്‍ഡിങ് വര്‍ക്ക്‌ഷോപ്പുകള്‍ അടച്ചുപൂട്ടി ബോഡി നിര്‍മാണം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എ ഐടിയുസി) ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കാവിലുള്ള റീജ്യണല്‍ വര്‍ക്ക് ഷോപ്പിന് മുമ്പില്‍ കെഎസ്ആര്‍ടിസി സംരക്ഷണ സംഗമവും രക്തപ്രതിജ്ഞയും സംഘടിപ്പിച്ചു. കൈക്ക് മുറിവേല്‍പ്പിച്ച് രക്തം ചീറ്റി ആ രക്തത്തിലായിരുന്നു രക്തപ്രതിജ്ഞ.എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ മനോജ് കുമാര്‍ രക്തപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍, വര്‍ക്കിങ പ്രസിഡന്റ് എം ശിവകുമാര്‍, ടി എം സജീന്ദ്രന്‍, സി പി സദാനന്ദന്‍, എം വിനോദ് സംസാരിച്ചു. കെഎസ്ആര്‍ടിസിയിലെ തൊഴില്‍ പീഡനത്തിനെതിരേ യും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നതിനെതിരേ യും ബോഡി നിര്‍മാണം പുറം കരാര്‍ നല്‍കുന്നതിനെതിരേയുമായിരുന്നു പ്രതിഷേധം. കെഎസ് ആര്‍ടിസിയെ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് യൂനിയന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss