|    Oct 19 Fri, 2018 5:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി : ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിന് അംഗീകാരം

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍മാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാവുന്നു. ഏറെനാളായുള്ള ആവശ്യമായിരുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയ്ക്ക് കോര്‍പറേഷന്‍ അംഗീകാരം നല്‍കി. അടുത്തമാസം അഞ്ച് മുതല്‍ കെഎസ്ആര്‍ടിസിയുടെ പ്രധാന സര്‍വീസുകളിലെല്ലാം ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ആരംഭിക്കാനാണു തീരുമാനം. മള്‍ട്ടി ആക്‌സില്‍ വോള്‍വോ, സ്‌കാനിയ, സൂപ്പര്‍ ഡീലക്‌സ്, മിന്നല്‍, സില്‍വര്‍ലൈന്‍ ജെറ്റ് എന്നീ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടുന്ന 42 സര്‍വീസുകളിലാണു സംവിധാനം നിലവില്‍ വരുന്നത്. ദീര്‍ഘദൂര സര്‍വീസുകളിലെ ഡ്രൈവര്‍മാര്‍ എട്ടു മണിക്കൂറിലധികം തുടര്‍ച്ചയായി ജോലിചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണു ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയെക്കുറിച്ചു ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. ഇത്തരം സര്‍വീസുകള്‍ അധികവും രാത്രിയിലായതിനാല്‍ ഡ്രൈവര്‍മാര്‍ ഉറക്കമൊഴിച്ചു വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കും കാരണമായിരുന്നു. രണ്ടു ഡ്രൈവര്‍മാരെ നിയമിക്കുകയോ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക സൃഷ്ടിക്കുകയോ വേണമെന്നായിരുന്നു ആവശ്യം. ഇതേത്തുടര്‍ന്ന്് മുന്‍ എംഡി ആന്റണി ചാക്കോയുടെ നേതൃത്വത്തില്‍ രൂപരേഖയും തയ്യാറാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഡ്രൈവിങും കണ്ടക്ടറുടെ ജോലിയും അറിയാവുന്ന (ലൈസന്‍സുള്ള) രണ്ടു ജീവനക്കാരെ ഓരോ ബസ്സിലും നിയമിച്ച് പ്രത്യേക അലവന്‍സും നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ മൂന്നുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും യോഗ്യതയും ശമ്പള സ്‌കെയിലും വ്യത്യസ്തമായതിനാല്‍ തീരുമാനം വൈകി. തുടര്‍ന്ന് എംഡി മാറിയതും പദ്ധതിയെ പിന്നോട്ടാക്കി. എന്നാല്‍, കോര്‍പറേഷന്റെ പ്രതിസന്ധികളെ കുറിച്ച് പഠിച്ച സുശീല്‍ഖന്ന വിഷയം നിലവിലെ എംഡിയെ ധരിപ്പിച്ചതോടെയാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനമായത്. പരിശീലനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ ജനുവരിയോടെ സര്‍വീസിന് തയ്യാറായിരുന്നെങ്കിലും യൂനിയനുകളുടെ എതിര്‍പ്പും ശമ്പള സ്‌കെയിലും വീണ്ടും പ്രശ്‌നങ്ങളിലേക്ക് നയിച്ചു. എന്നാല്‍, എംഡി രാജമാണിക്യം ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെ പദ്ധതിക്ക് പച്ചക്കൊടിയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss