|    Nov 19 Mon, 2018 2:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Published : 10th November 2018 | Posted By: kasim kzm

കൊട്ടാരക്കര(കൊല്ലം): കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍ കൊട്ടാരക്കര കിഴക്കേക്കര കല്ലുവിള പുത്തന്‍വീട്ടില്‍ ഓമനക്കുട്ടനെയാണ് (52) ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ജീവനക്കാരുടെ വിശ്രമമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ സ്ഥിരമായി പോവാത്ത ഇയാള്‍ മിക്കപ്പോഴും ഇവിടെയാണ് അന്തിയുറങ്ങാറുള്ളത്. പുലര്‍ച്ചെ ഡ്യൂട്ടിക്ക് പോവുന്നതാണ് പതിവ്. ഇന്നലെ പുലച്ചെ നാലുമണിക്കും ഇയാള്‍ ഉറങ്ങുന്നത് ഒരു സഹപ്രവര്‍ത്തകന്‍ കണ്ടിരുന്നു. സുരക്ഷാ സംബന്ധമായുള്ള അഗ്‌നിശമനസേന ഘടിപ്പിച്ചിരിക്കുന്ന പൈപ്പില്‍ കയറില്‍ കെട്ടിത്തൂങ്ങി നില്‍ക്കുകയായിരുന്നു. കുടുംബവുമായി അകന്ന് കഴിയുന്നതിന്റെ വിഷമവും നൈരാശ്യവുമാവാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.
ജോലിസംബന്ധമായ സമ്മര്‍ദം ഇല്ലെന്നും എംപാനല്‍ ജീവനക്കാരനായതിനാല്‍ ഒഴിവ് ഉണ്ടാവുന്നതുപ്രകാരം ജോലിചെയ്യുന്നതില്‍ മടി കാണിച്ചിരുന്നില്ലെന്നും കൊട്ടാരക്കര എടിഒ സുധീര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുമായി സൗഹാര്‍ദത്തിലാണ് കഴിഞ്ഞിരുന്നത്. വീടുമായി അകന്നു കഴിയുകയായിരുന്നെങ്കിലും ഭാര്യ അടുത്തിടെ ഓമനക്കുട്ടനെ ജോലി സ്ഥലത്ത് സന്ദര്‍ശിച്ചിരുന്നതായും പറയുന്നു. കൊട്ടാരക്കര പോലിസെത്തി ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss