|    Mar 30 Thu, 2017 8:18 pm
FLASH NEWS

കെഎസ്ആര്‍ടിസി ഡ്രൈവര്‍ അധിക്ഷേപിച്ചെന്ന് യാത്രക്കാരന്റെ പരാതി

Published : 7th October 2016 | Posted By: Abbasali tf

കോഴിക്കോട്: അര്‍ധരാത്രി 12 മണിക്ക് കെഎസ്ആര്‍ടിസി ബസ് സ്്‌റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്്ത യാത്രക്കാരനെ ഡ്രൈവര്‍ അധിക്ഷേപിച്ചെന്ന് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സിലായിരുന്നു സംഭവം. മലോറം സ്വദേശിയും ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററുമായ വി സി സക്കീര്‍ വെള്ളിയാഴ്ച രാത്രി 11 മണിക്ക് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് ആര്‍എസ്‌സി 201 നമ്പര്‍ ബസ് 40 കിലോമീറ്റര്‍ അകലെയുള്ള മലോറം സ്‌റ്റോപ്പില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. രാത്രി 10 മണിക്ക് ശേഷം യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ തെറിയധിക്ഷേപം നടത്തുകയും നാലുകിലോമീറ്റര്‍ അകലെ ഇറക്കിവിടുകയും ചെയ്തു. ഈ സമയം ഡ്രൈവറുടെ എതിര്‍വശത്തുള്ള സീറ്റിലിരുന്ന് കണ്ടക്ടര്‍ ഉറക്കത്തിലായിരുന്നു. ഡ്രൈവര്‍ ശബ്ദമുയര്‍ത്തിയതോടെ താമരശ്ശേരി കഴിഞ്ഞാല്‍ അടിവാരത്തു മാത്രമേ ബസ് നിര്‍ത്തുകയുള്ളൂ എന്ന് പറഞ്ഞ് കണ്ടക്ടറും ഡ്രൈവറെ ന്യായീകരിച്ചു. തുടര്‍ന്ന് നാലു കിലോമീറ്റര്‍ അകലെ ഈങ്ങാപ്പുഴയില്‍ ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ വകുപ്പ് മന്ത്രി, കെഎസ്ആര്‍ടിസി എംഡി, സോണല്‍ മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day