|    Sep 26 Wed, 2018 10:14 am
FLASH NEWS

കെഎസ്ആര്‍ടിസി ഡീസല്‍ ടാങ്ക്‌ചോര്‍ച്ച; ഐഒസി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു

Published : 10th January 2017 | Posted By: fsq

 

മാള: കെഎസ്ആര്‍ടിസി മാള ഡിപ്പോയിലെ ഡീസല്‍ ടാങ്ക് ചോര്‍ന്ന് വെള്ളംകയറിയതിനെ തുടര്‍ന്ന് ഐഒസി ഉദ്യോഗസ്ഥര്‍ ഡിപ്പോയിലെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ഡിപ്പോയിലെത്തി പരിശോധന നടത്തിയത്. ഡീസല്‍ ടാങ്കുമായി ബന്ധപ്പെട്ട ഇരുമ്പ് പൈപ്പിലുണ്ടായ വിള്ളലിലൂടെയാണ് ടാങ്കില്‍ വെള്ളമെത്തിയതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ശനിയാഴ്ച വൈകീട്ട് മുതല്‍ ഡീസലടിച്ച ബസ്സുകളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് തകരാറിലായത്. ഡീസല്‍ ഫില്‍റ്ററുകളെ തകരാറിലാക്കിയതാണ് പ്രശ്‌നത്തിന് കാരണം. ശനിയാഴ്ച വൈകീട്ട് 5.08 ന് മാളയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് അവിടെ വച്ച് ബ്രേക്ക് ഡൗണായി. സമാനമായ അവസ്ഥയില്‍ ആലപ്പുഴയിലും അങ്കമാലിയിലും ഓരോ ഫാസ്റ്റ് പാസഞ്ചറുകളും തകരാറിലായിരുന്നു. ഞായറാഴ്ച രാവിലെ ഡീസലടിച്ച് പോയ ബസ്സുകളും പലയിടത്തായി തകരാറിലായിരുന്നു. ഇതുമൂലം മണിക്കൂറുകളോളമാണ് യാത്രക്കാര്‍ പെരുവഴിയില്‍ കുടുങ്ങിയത്. ഡീസല്‍ പ്രശ്‌നം മൂലം ഇന്നലേയും സര്‍വീസുകള്‍ റദ്ദാക്കിയത് ജനത്തെ കൂടുതലായി ദുരിതത്തിലാക്കി. ആകെയുള്ള 55 ഷെഡ്യൂളുകളില്‍ 34 ഷെഡ്യൂളുകള്‍ മാത്രമാണ് ഇന്നലെ അയച്ചത്. അതും സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസലടിച്ചിട്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss