|    Nov 23 Thu, 2017 6:24 pm
FLASH NEWS

കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ആശ്വാസമായി നാല് ബസ്സുകള്‍

Published : 12th August 2017 | Posted By: fsq

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ആശ്വാസമായി നാല് ബസ്സുകള്‍ എത്തി.  രണ്ട് ജനറോം ബസുകളും രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുമാണ് ലഭിച്ചത്. മൂവാറ്റുപുഴ ഡിപ്പോയില്‍ 75ബസുകളാണ് ഉണ്ടായിരുന്നത്. വിവിധ ഘട്ടങ്ങളിലായി പത്തോളം ബസ്സുകള്‍ കണ്ടംചെയ്യുന്നതിനായി സര്‍വീസ് നിറുത്തിയിരുന്നു. 65 ബസുകളും 23 ജനറോം ബസുകളുമാണ് നിലവില്‍ ഉള്ളത്. അഞ്ച് ബസുകള്‍ മെയിന്റന്‍സ്, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി പിടിച്ചിട്ടിരിക്കുകയാണ്. ഓര്‍ഡിനറി ബസുകള്‍ക്ക് പുറമെ ആറ് സൂപ്പര്‍ ഫാസ്റ്റും 17ഫാസ്റ്റ് പാസഞ്ചര്‍ ബസും ഡിപ്പോയ്ക്ക് സ്വന്തമായിട്ടുണ്ട്. പത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ ഡിപ്പോയില്‍ പലസര്‍വീസുകളും അവതാളത്തിലാവുകയായിരുന്നു.  നാല് ബസുകള്‍ പുതുതായി ഡിപ്പോയിലേയ്ക്ക് എത്തിയെങ്കിലും ഇനിയും ആറ് ബസുകളുടെ കുറവുണ്ട്. 8000ല്‍ താഴെ കളക്ഷനുള്ള സര്‍വീസുകള്‍ നിറുത്തണമെന്നാണ് നിയമമെങ്കിലും മൂവാറ്റുപുഴ ഡിപ്പോയില്‍ കളക്ഷന്‍ കുറവുള്ള റൂട്ടുകളില്‍ സിംഗിള്‍ ഡ്യൂട്ടിയാക്കി മാറ്റിയതോടെ യാത്രാക്ലേശം രൂക്ഷമായ പല റൂട്ടുകളിലും ബസുകള്‍ ഓടിക്കാന്‍ കഴിയുന്നുണ്ട്. മൂവാറ്റുപുഴ-കാക്കനാട് റൂട്ടില്‍ വര്‍ഷങ്ങളായി 14 ബസുകളാണ് സര്‍വീസ് നടത്തുന്നത്. നിലവില്‍ സര്‍വീസുകളൊന്നും വെട്ടികുറച്ചിട്ടില്ല. എന്നാല്‍ മൂവാറ്റുപുഴ കാക്കനാട് റൂട്ടിലെ യാത്രാക്ലേഷത്തിന് പരിഹാരം കാണുന്നതിനായി ചെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള ഷെഡ്യൂള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് അനുവദിക്കുന്നതോടെ ഈ റൂട്ടില്‍ ഓരോ 15മിനിടും ഇടവിട്ട് ബസ് സര്‍വീസ് ആരംഭിക്കും. ഇതോടെ കാക്കനാട് മൂവാറ്റുപുഴ റൂട്ടിലെ യാത്രാ ക്ലേഷത്തിന് പരിഹാരമാകും. പുതുതായി കെഎസ്ആര്‍ടിസി 600ഓളം ബസുകളാണ് നിരത്തിലിറക്കുന്നത്. ഇതോടെ മൂവാറ്റുപുഴ ഡിപ്പോയ്ക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക