|    Jul 21 Sat, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഡീസലില്‍ വെള്ളം

Published : 13th September 2017 | Posted By: fsq

 

കായംകുളം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൊണ്ടുവന്ന ഡീസലില്‍ വെള്ളത്തിന്റെയും ചളിയുടെയും അംശം ക്രമാതീതമായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡീസലിറക്കാതെ ടാങ്കര്‍ ലോറി മടക്കിയയച്ചു. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഡീസലിലാണ് ജലാംശവും ചളിയും കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന 12000 ലിറ്റര്‍  ഡീസലില്‍  നിന്നു കെഎസ്ആര്‍ടിസി ജീവനക്കാര്‍ 22 ലിറ്റര്‍ പരിശോധിച്ചപ്പോഴാണ് ചളിയും വെള്ളവും കലര്‍ന്നത് കണ്ടെത്തിയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ഡീസല്‍ ഡിപ്പോയില്‍ നിറയ്ക്കാതെ തിരികെ അയക്കുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചി പ്ലാന്റില്‍നിന്നു കൊണ്ടുവന്നതായിരുന്നു ഡീസല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss