|    Feb 27 Mon, 2017 10:18 pm
FLASH NEWS

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് റെയ്ഡ്്; രണ്ടര ലക്ഷം പിടികൂടി

Published : 22nd November 2016 | Posted By: SMR

കായംകുളം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ രണ്ടര ലക്ഷം രൂപ പിടികൂടി. കെഎസ്ആര്‍ടിസി ഡിപ്പോയിലെ ക്യാഷ് സൂപ്രണ്ട് ഷീബാദാസിന്റെ പക്കല്‍ നിന്നുമാണ് പണം കണ്ടെടുത്തത്. ഇന്നലെ വൈകീട്ട് നാലോടെയാണ് റെയ്ഡ് നടന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘം ഡിപ്പോയില്‍ കയറി പരിശോധന നടത്തുകയായിരുന്നു. ഇവരുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന അസാധുവായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉള്‍പ്പെടെ രണ്ടര ലക്ഷമാണ് കണ്ടെത്തിയത്. റെയ്ഡ് മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. എന്നാല്‍ കണ്ടെത്തിയ പണം രണ്ടുമാസം മുമ്പ് കെഎസ്ആര്‍ടിസി സഹകരണ സംഘത്തില്‍ നിന്നും താന്‍ വായ്പ എടുത്തതാണെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ വിജിലന്‍സിനോട് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധമായ രേഖകള്‍ ഒന്നുംതന്നെ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണം ട്രഷറിയില്‍ അടയ്ക്കുമെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. ഇന്‍സ്‌പെക്ടര്‍മാരായ ഹരി വിദ്യാധരന്‍, കെ എ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day