|    Mar 30 Thu, 2017 6:23 am
FLASH NEWS

കെഎസ്ആര്‍ടിസി- ഡിപിഒ ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കി

Published : 21st March 2017 | Posted By: fsq

 

പാലക്കാട്: നഗരത്തിലെ കെ എസ്ആര്‍ടിസി ഭാഗത്തുള്ള ഗതാഗതക്കുരുക്ക് പൂര്‍ണമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ് ആര്‍ടിസി- ഡിപിഒ ലിങ്ക് റോഡ്, കെഎസ്ആര്‍ടിസി- വിത്തൂണ്ണി ബൈപ്പാസ് റോഡ് എന്നിവയില്‍ കെഎസ്ആര്‍ടിസി- ഡിപിഒ ലിങ്ക് റോഡിന്റെ പണി പൂര്‍ത്തീകരിച്ച് യാത്രായോഗ്യമാക്കി.
ഈ റോഡിന്റെ അനുബന്ധ റോഡായ കെഎസ്ആര്‍ടിസി- വിത്തുണ്ണി റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടി 5.35 കോടി രൂപയുടെഭരണാനുമതി പൊതുമരാമത്ത് വകുപ്പില്‍ നിന്നു ലഭിച്ചു. വിത്തുണ്ണി റോഡിലെ നിലവിലുള്ള ഇറിഗേഷന്‍ കനാല്‍ ഡിപിഒ ലിങ്ക് റോഡില്‍ ചെയ്തത് പോലെ കവര്‍ ചെയ്ത് വീതി കൂട്ടി റോഡ് അഭിവൃദ്ധിപ്പെടുത്താനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഇറിഗേഷന്‍ വകുപ്പില്‍ നിന്നും എന്‍ഒസി ലഭിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് മന്ത്രിക്കും ഇറിഗേഷന്‍ വകുപ്പ് മന്ത്രിക്കും പ്രത്യേകം കത്ത് നല്‍കിയിട്ടുണ്ട്. എന്‍ഒസി ലഭിച്ചയുടന്‍ തന്നെ പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയും.
വളരെ കാലമായി നഗരം കാത്തിരുന്ന ജില്ലാശുപത്രി- ഐഎം എ ജങ്ഷന്‍ ബൈപ്പാസ് നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ റോഡിന്റെ പണി പൂര്‍ത്തികരിക്കുന്നതോടു കൂടി ജില്ലാശുപത്രിയിലേക്ക് ഗതാഗതതടസ്സമില്ലാതെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വേഗത്തില്‍ എത്തിചേരാന്‍ കഴിയും.
ഒലവക്കോട് ജങ്ഷനില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 95 ലക്ഷം രൂപയുടെ ഭരണാനുമതികൂടി ലഭിച്ചിട്ടുണ്ട്. ഈ മൂന്ന് പ്രവര്‍ത്തികളുടെയും ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണെന്ന് ശാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day