|    Nov 13 Tue, 2018 9:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്ആര്‍ടിസി ട്രാക്കോണ്‍ കൊറിയറുമായുള്ള കരാര്‍ റദ്ദാക്കി

Published : 8th August 2018 | Posted By: kasim kzm

പത്തനംതിട്ട: വിരുദ്ധമായ നടപടികള്‍ കൈക്കൊണ്ട ട്രാക്കോണ്‍ കൊറിയര്‍ സര്‍വീസുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കരാര്‍ ആരംഭിച്ച 2015 ജൂലൈ 2 മുതല്‍ ഇതുവരെ കോര്‍പറേഷന്‍ നല്‍കിയിട്ടുള്ള അടിസ്ഥാന സൗകര്യത്തിന് ആനുപാതികമായുള്ള വരുമാനം ലഭിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കുന്നു.
കരാര്‍ ലംഘനവും വിശ്വാസവഞ്ചനയും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാല്‍ കരാറുമായി മുന്നോട്ടുപോവാന്‍ കഴിയില്ല. കരാര്‍ പ്രകാരം കമ്പനി നിരതദ്രവ്യമായി സമര്‍പ്പിച്ചിട്ടുള്ള തുകയും ബാങ്ക് ഗ്യാരന്റിയും ഏഴുദിവസത്തിനകം കൈപ്പറ്റണമെന്നും എല്ലാ ഔട്ട്‌ലെറ്റുകളും ഏഴുദിവസത്തിനകം നീക്കണമെന്നും എംഡി ഉത്തരവിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss