|    Jan 24 Tue, 2017 12:26 am

കെഎസ്ആര്‍ടിസി ടെര്‍മിനല്‍; തറക്കല്ലിടല്‍ രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും

Published : 30th December 2015 | Posted By: SMR

മലപ്പുറം: ഏറെകാലത്തെ കാത്തിരിപ്പിനൊയുവില്‍ ജില്ലാ ആസ്ഥാനനത്തെ മുഖച്ഛായ തന്നെമാറ്റിമറിക്കുന്ന കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ജനുവരി രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെര്‍മിനലിന് തറക്കില്ലിടുന്നേതാടെ ജില്ലിയുടെ ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാവും.
ആറുനിലകളിലായി എട്ടുകോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന ഹൈടെക് രീതിയിലുള്ള ടെര്‍മിനല്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് നീക്കം. രണ്ടിന് 11.30നാണ് മുഖ്യമന്ത്രി ടെര്‍മിനലിന് തറക്കല്ലിടുക. ആറുനിലകളിലുള്ള രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളതെങ്കിലും ആദ്യഘട്ടത്തില്‍ രണ്ടു നിലകളുടെ നിര്‍മാണം നടക്കുക.
2.4ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ടെര്‍മിനലില്‍ 50ബസ്സുകള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ടാകും. കൂടാതെ നിരവധി സ്വകാര്യ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ടാകും. 100മുറികളുള്ള ഷോപ്പിങ് കോംപ്ലക്‌സാണ് ടെര്‍മിവലിന്റെ ഭാഗമായി നിര്‍മിക്കുന്നത്.
ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള വഴി നിലവിലെ ഡിപ്പോയ്ക്ക് പിന്‍വശത്തുകൂടെയായിരിക്കും. ഈ ഭാഗത്തേക്ക് മുഖം തിരിഞ്ഞുനിര്‍ക്കുന്ന രീതീയിലാണ് കോംപ്ലക്‌സ് നിര്‍മാണം. എന്നാല്‍ നിലവിലുള്ള വഴിയിലൂടെതന്നെയാവും ബസ്സുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുക. നിര്‍മാണം തുടങ്ങുന്നതിന്റെ ആദ്യപടി എന്ന നിലയില്‍ ഡിപ്പോക്കകത്തെ മണ്ണെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഡിപ്പോയുടെ പുറം ഭാഗത്തെ മണ്ണാണ് ആദ്യഘട്ടത്തില്‍ നീക്കം ചെയ്യുന്നത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഒരു നാടകം കളിയാണോ ഇപ്പോഴത്തെ ഈ തറക്കല്ലിടല്‍ കര്‍മമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
2008ല്‍ പ്രഖ്യാപനം മലപ്പുറം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ പലകാരണങ്ങള്‍ പറഞ്ഞ് കടലാസിലൊതുങ്ങുകയായിരുന്നു. ഏഴു വര്‍ഷം മുന്‍പ് മലപ്പുറത്തിന് അനുവദിച്ച ഡിപ്പോ സമൂച്ചയം സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് പലതവണ പ്ലാനിലും എസ്റ്റിമേറ്റിലുമെല്ലാം മാറ്റം വരുത്തി. പക്ഷേ നിര്‍മാണം മാത്രം നടന്നില്ല. മലപ്പുറത്തോടൊപ്പം പ്രഖ്യാപിച്ച തിരുവനന്തപ്പുരം, കോഴിക്കോട്, അങ്കമാലി എന്നിവടങ്ങളിലെ ഡിപ്പോ നിര്‍മാണം പൂര്‍ത്തിയാകുകയും ചെയ്തു. ഒരു ഘട്ടത്തില്‍ പദ്ധതി നഷ്ടമാകുന്ന അവസ്ഥവരെയെത്തി.
പദ്ധതി നടപടികള്‍ ഇഴഞ്ഞ് നീങ്ങുന്നതിനിടെ ആറു മാസം മുമ്പ് പി ഉബൈദുല്ല എംഎല്‍എയുടെ പ്രത്യേക താല്‍പര്യപ്രകാരം തിരുവന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്ആര്‍ടിസി, കെടിഡിഎഫ്‌സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനം വന്നിരുന്നു. മൂന്നു മാസത്തിനകം നിര്‍മാണ പ്രവത്തികള്‍ തുടങ്ങുമെന്നായിരുന്നു അന്നെടുത്ത തീരമാനം.
എന്നാല്‍ ആ തീരുമാനവും മാറിമറിഞ്ഞ് ഇപ്പോഴാണ് തറക്കല്ലിടല്‍ കര്‍മത്തിന് സജ്ജമായത്.
തറക്കല്ലിടല്‍ കഴിഞ്ഞാല്‍ നിര്‍മാണത്തിന് ഇനി ഒച്ചിന്റെ വേഗതയായിരിക്കരുതെയെന്നാണു നാട്ടുകാരുടെ പ്രാര്‍ഥന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 94 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക