|    Jun 28 Wed, 2017 5:34 am
FLASH NEWS

കെഎസ്ആര്‍ടിസി ജീവനക്കാരെ കാഞ്ഞിരപ്പള്ളി എസ്‌ഐ അപമാനിച്ചെന്ന്

Published : 21st October 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായി സ്റ്റേഷനിലെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ എസ്‌ഐ പരസ്യമായി അപമാനിച്ചെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കാട്ടി കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കി. കഴിഞ്ഞ 16ന് 26ാം മൈലില്‍ ബസ്സുകള്‍ തമ്മില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ പൊന്‍കുന്നം ഡിപ്പോയിലെ ജീവനക്കാരെ കാഞ്ഞിരപ്പള്ളി എസ്‌ഐ ഷിന്റോ പി കുര്യന്‍ സ്‌റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടെന്നും ജീവനക്കാര്‍ പറയുന്നു. പിറ്റേന്ന് പൊന്‍കുന്നം ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ എ ടി പ്രസാദും യൂനിയന്‍ യൂനിറ്റ് പ്രസിഡന്റ് കെ എസ് സജീവും കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ പരസ്യമായി അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌ഐയ്‌ക്കെതിരേ നടപടിയെടുക്കണമന്ന് ആവശ്യപ്പെട്ടാണ് പരാതി. അതേ സമയം കെഎസ്ആര്‍ടിസി ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകട കാരണമെന്നും ഇതിന്റെ ഭാഗമായി ലൈസന്‍സു സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടും തയ്യാറായിട്ടില്ലെന്നും കാഞ്ഞിരപ്പള്ളി പോലിസ് പറഞ്ഞു.പല തവണ ആവശ്യപ്പെട്ടിട്ടും ലൈസന്‍സ് സമര്‍പ്പിക്കാത്തതിനാലാണ് ബസ് വിട്ടുകൊടുക്കാന്‍ കഴിയാത്തതെന്ന് എസ്‌ഐ അറിയിച്ചു. യാത്രക്കാരില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞതെന്നും എസ്‌ഐ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക