|    Mar 25 Sat, 2017 11:36 am
FLASH NEWS

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ പ്രതിഷേധ പണിമുടക്ക് ജനത്തെ വലച്ചു

Published : 6th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന്  കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ പ്രതിഷേധ പണിമുടക്ക് ജനത്തെ വലച്ചു. ജില്ലയിലെ ഡിപ്പോകളില്‍ നിന്ന് ബസുകള്‍ ഒന്നും സര്‍വീസ് നടത്തിയില്ല. സിെഎടിയു, ടിഡിഫ്, ബിഎംഎസ് സംഘടനകളാണ് പണിമുടക്കിയത്. അടുപ്പു കൂട്ടി കഞ്ഞിവച്ചും ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചും സത്യഗ്രഹമിരുന്നുമാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. പത്തനംതിട്ട, അടൂര്‍, തിരുവല്ല, കോന്നി ഡിപ്പോകളില്‍ സമരം പൂര്‍ണമായിരുന്നു. ഒരു ബസിലെ കണ്ടക്ടര്‍ അല്ലെങ്കില്‍ ഡ്രൈവര്‍ അവധിയെടുത്തതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ മുടങ്ങിയത്. മറ്റിടങ്ങളില്‍ നിന്നു വന്ന ദീര്‍ഘ ദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ബസുകള്‍ ജില്ലയിലെ ഡിപ്പോകളില്‍ കയറ്റാതെ കവാടം അടച്ചു. പണിമുടക്കിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വലഞ്ഞു. ബസ് സ്റ്റാന്റുകളില്‍ എത്തിയപ്പോഴാണ് പലരും സമരത്തെപ്പറ്റി അറിഞ്ഞത്. ഓഫിസുകളിലും ആശുപത്രികളിലും എത്തേണ്ടവര്‍ സ്വകാര്യ ബസുകളെ ആശ്രയിച്ചു. കെഎസ്ആര്‍ടിസിയുടെ യാത്രക്കാരെയും കിട്ടിയതിനാല്‍ സ്വകാര്യ ബസുകള്‍ക്കു ചാകരയായിരുന്നു. യാത്രക്കാരെ കുത്തിനിറച്ചായിരുന്നു സ്വകാര്യ ബസുകളുടെ ഓട്ടം.പന്തളം: ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പന്തളത്തും സൂചനാ പണിമുടക്ക് നടത്തി. അടൂര്‍ ഏടിഒയുടെ നിയന്ത്രണത്തിലുള്ള പന്തളം ഓപ്പറേറ്റിങ്് സെന്ററില്‍ 54 കണ്ടക്ടര്‍മാര്‍, 46 ഡ്രൈവര്‍മാര്‍, 15 മെക്കാനിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 132 ജീവനക്കാരാണുള്ളത്. പൊടുന്നനെയുള്ള  ജീവനക്കാരുടെ  സമരം  പൊതുജനങ്ങളെയും വലച്ചു.  22 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യണ്ട സ്ഥാനത്ത് കരാശരി 19 ഷെഡ്യൂളുകള്‍ ഓടിക്കുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പറഞ്ഞു. ശമ്പളം ലഭാക്കുന്നതുവരെ സമരം നീളുമെന്ന്    ജീവനക്കാര്‍ പറയുമ്പോള്‍ യാത്രക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.  കെഎസ്ആര്‍ടിസി കോര്‍ണറില്‍ തന്നെ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനാവശ്യമായ ക്രമീകരണവും ജീവനക്കാര്‍ തയ്യാര്‍ ചെയ്തിരിക്കുന്നു. സമരം സര്‍ക്കാരിന്റെ പിടിപ്പു കേടു മൂലമാണെന്ന് പ്രതിപക്ഷ  സംഘടനകള്‍  ആരോപിച്ച് സമരം ചെയ്യുമ്പോള്‍ ഭരണാനുകൂല സംഘടനയില്‍പ്പെട്ടവര്‍ ലീവെടുത്താണ് സമരാനുകൂലികളായത്. സമരത്തെപ്പറ്റി അിറയാതെ പോയ യാത്രക്കാരും വിദ്യാര്‍ഥികളുമാണ് സ്റ്റാന്റില്‍ വന്നു പോകുന്നത്. ജീവനക്കാര്‍ സമരത്തിലാണെന്ന വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും യാതൊരു പരിഹാര നിര്‍ദ്ദേശങ്ങളും തനിക്കു ലഭിച്ചിട്ടില്ലെന്നു ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് റജി സാമുവല്‍ പറഞ്ഞു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക